ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി ശൈത്യം; രണ്ട് ദിവസം കൂടി ശക്തമായ മൂടല്‍മഞ്ഞിന് സാധ്യത

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി ശൈത്യം; രണ്ട് ദിവസം കൂടി ശക്തമായ മൂടല്‍മഞ്ഞിന് സാധ്യത

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി ശൈത്യ തരംഗം. വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മൂടല്‍മഞ്ഞിന് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം മൂടല്‍മഞ്ഞില്‍ നിരവധി വിമാനങ്ങള്‍ വൈകിയതോടെ മണിക്കൂറുകളോളം യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങാന്‍ ഇടയായി. ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോയുടെ വിമാനം മുംബൈയില്‍ ഇറക്കി. മൂടല്‍മഞ്ഞിനെ തുടര്‍ന്നുള്ള വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി യാത്രക്കാര്‍ക്ക് നല്‍കാന്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം.

ഡല്‍ഹിയില്‍ വായു മലിനീകരണം ഉയര്‍ന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ തടയുന്നതിനായി അതിര്‍ത്തികളില്‍ പൊലീസ് പരിശോധനയും തുടരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.