തിരുവനന്തപുരം: കേരളത്തോടുളള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്യതലസ്ഥാനത്ത് ഫെബ്രുവരി എട്ടിന് സമരം ചെയ്യും ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തര്‍ മന്ദറില്‍ സമരം നടത്താനാണ് ഇടത് മുന്നണി യോഗത്തിന്റെ തീരുമാനം.
കേരള ഹൗസില്‍ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തര്‍ മന്ദറിലേക്ക് നീങ്ങും. ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചിട്ടുണ്ട്. ബിജെപി മുഖ്യമന്ത്രിമാര്‍ക്കും സമരത്തിന് ക്ഷണിച്ച് കത്ത് നല്‍കും.
ഇടത് സര്‍ക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപിച്ചു. പണം അനുവദിക്കാതെ കേരളത്തില്‍ വികസന മുരടിപ്പ് ഉണ്ടാക്കുന്നു. ഡല്‍ഹിയിലെ സമര ദിവസം കേരളത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.