യു.എ.ഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി തൊഴില്‍ പോര്‍ട്ടല്‍

യു.എ.ഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി തൊഴില്‍ പോര്‍ട്ടല്‍

അബുദാബി: യു.എ.ഇയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ജോബ് പോര്‍ട്ടല്‍ ആരംഭിച്ചു. റിക്രൂട്ടര്‍മാര്‍ക്ക് കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും തൊഴിലന്വേഷകര്‍ക്ക് യു.എ.ഇയിലെ തൊഴിലവസരങ്ങള്‍ മനസിലാക്കാനുമുള്ള പ്ലാറ്റ്ഫോമാണിത്.

വിമന്‍ ഫസ്റ്റ് ജോബ്സ് എന്ന പേരിലാണ് പോര്‍ട്ടല്‍ ഔദ്യോഗികമായി ആരംഭിച്ചത്. വനിതാ പ്രൊഫഷണലുകളുടെ കഴിവുകള്‍ക്കും അഭിലാഷങ്ങങ്ങള്‍ക്കും അനുസരിച്ച് റിക്രൂട്ട്‌മെന്റ് സാധ്യമാവുന്ന വിധത്തിലാണ് പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നത്.

യു.എ.ഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ (ലിംഗ സമത്വ സമിതി) പ്രസിഡന്റ് ഷെയ്ഖ് മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നത്. തുല്യ വേതനം ഉറപ്പാക്കുകയും റിക്രൂട്ട്‌മെന്റില്‍ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുകയും സുതാര്യത നിലനിര്‍ത്തുകയും ചെയ്യുകയെന്ന ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലിന്റെ നയങ്ങള്‍ വിമന്‍ ഫസ്റ്റ് ജോബ്‌സ് പിന്തുടരും. വിമന്‍ ഫസ്റ്റ് ജോബ്‌സിലെ സി.ഇ.ഒ പ്രിയങ്ക സെന്‍ഗാര്‍ ആണ് ഈ പ്ലാറ്റ്‌ഫോം സ്ഥാപിച്ചത്

ബാങ്കിങ്, ഫിന്‍ടെക്, എഡ്ടെക്, ഹോട്ടലുകള്‍, ആശുപത്രികള്‍, ആതിഥ്യ മര്യാദ, ഭക്ഷ്യ പാനീയം, ലോജിസ്റ്റിക്, ഐ.ടി മേഖലകളിലെ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ വനിതാ പ്രൊഫഷണലുകള്‍ക്ക് മാത്രമായുള്ള ഇടമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.