ന്യൂഡല്‍ഹി: സ്വര്‍ണ ശേഖരത്തില്‍ കുതിച്ച് ഇന്ത്യ. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വര്‍ണ ശേഖരമുള്ള രാജ്യമായി ഇന്ത്യ മാറി. 131,795 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 2,191.53 ടണ്‍ സ്വര്‍ണ ശേഖരമാണ് ഖജനാവിലുള്ളത്.
റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. സൗദി അറേബ്യ, യുണൈറ്റഡ് കിങ്ഡം തുടങ്ങിയ സമ്പന്ന രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം 8,133.46 ടണ്‍ സ്വര്‍ണ ശേഖരമുള്ള യു.എസാണ് ഒന്നാം സ്ഥാനത്ത്. 3,352 ടണ്‍ സ്വര്‍ണ ശേഖരവുമായി ജര്‍മ്മനി രണ്ടാം സ്ഥാനത്തെത്തി. ഇറ്റലി, ഫ്രാന്‍സ് റഷ്യ, എന്നീ രാജ്യങ്ങള്‍ക്ക് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളാണ്.
ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് സ്വര്‍ണ ശേഖരം പ്രധാന പങ്കാണ് വഹിക്കുന്നത്. സ്വര്‍ണത്തെ സ്ഥിരവും വിശ്വസനീയവുമായ നിക്ഷേപമായാണ് കണക്കാക്കുന്നത്. മാത്രമല്ല ഒരു രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്നതില്‍ സ്വര്‍ണത്തിന് നിര്‍ണായക പങ്കുണ്ട്. സ്വര്‍ണം കൈവശം വയ്ക്കുന്നതിലൂടെ രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിരതയില്‍ ആത്മവിശ്വാസവും വര്‍ധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.