അബുദാബി: അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇൻഡോ-അറബ് സാംസ്‌കാരിക മഹോത്സവം ജനുവരി 19, 20, 21 തിയതികളിൽ മുസഫ ക്യാപിറ്റൽ മാൾ ബൊളീവിയാർഡ് അവന്യൂ ഫെസ്റ്റിവൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം വിവരിക്കുന്ന മഹോത്സവം മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ സാംസ്‌കാരികോത്സവമായിരിക്കും.
ജനുവരി 19 ന് വൈകീട്ട് 7.30 ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇൻഡോ അറബ് ഫ്യൂഷൻ മ്യൂസിക് ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ജനുവരി 20 ന് ചലച്ചിത്ര താരങ്ങളായ സരയു മോഹൻ, മനോജ് ഗിന്നസ്, കൃഷ്ണപ്രഭ, രാജേഷ് തിരുവമ്പാടി എന്നിവർ നയിക്കുന്ന പരിപാടിയുണ്ടാകും. ജനുവരി 21 ന് ഇന്ത്യൻ അറബിക് സംസ്‌കാരം വിളിച്ചോതുന്ന പരിപാടികൾ അരങ്ങേറും.
മൂന്ന് ദിവസത്തെ പ്രവേശനത്തിന് പത്ത് ദിർഹമാണ് നിരക്ക്. പ്രവേശന കൂപ്പൺ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 20 പവൻ സ്വർണവും 55 വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും. മീഡിയ സെക്രട്ടറി ഷാജഹാൻ ഹൈദർ അലി, മസൂമ, അജാസ് അപ്പാട്ടില്ലത്ത്, രേഖിൻ സോമൻ, സാബു അഗസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.