പൊടിപ്പാറ പള്ളിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി; പ്രധാന തിരുനാള്‍ ദിനം ഈ മാസം 28 ന്

 പൊടിപ്പാറ പള്ളിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി; പ്രധാന തിരുനാള്‍ ദിനം ഈ മാസം 28 ന്

പൊടിപ്പാറ: മലകുന്നം പൊടിപ്പാറ തിരുക്കുടുംബം പള്ളിയില്‍ തിരുനാളിന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ കൊടിയേറ്റി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിനുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.ജോസുകുട്ടി ചെരുവില്‍പറമ്പില്‍, ഫാ.ജോസ് വരിക്കപ്പള്ളി, ഫാ.ടോജി പുതിയാപറമ്പില്‍ എന്നിവര്‍ കാര്‍മികരായിരിക്കും. രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാന്‍സര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം നല്‍കും. രാത്രി ഏഴിന് പ്രവാസി സംഗമം.

21 ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ രാവിലെ ആറിന് ഫാ.ജയിംസ് പഴയമഠം വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. എട്ടിന് വാര്‍ഡുകളില്‍ കഴുന്നെടുപ്പ്. ഉച്ചകഴിഞ്ഞ് മൂന്നിന് കെയര്‍ഹോമുകളുടെ സംഗമം. വിശുദ്ധ കുര്‍ബാന ലത്തീന്‍ക്രമം. ഫാ.ജയിംസ് ആലക്കുഴി, ഫാ.മാത്യു തെങ്ങുംപള്ളി, ഫാ.മാത്യു മാന്തോട്ടത്തില്‍, ഫാ.ജോസ് ചക്കാലക്കുടിയില്‍ എന്നിവര്‍ കാര്‍മികരായിരിക്കും. വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുര്‍ബാന റവ.ഡോ.ഐസക് ആലഞ്ചേരി നേതൃത്വം നല്‍കും.

22 മുതല്‍ 26 വരെ തീയതികളില്‍ രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 22 ന് ഉച്ചക്ക് 12 ന് സ്നേഹ ഭവനത്തിന്റെ വെഞ്ചരിപ്പുകര്‍മം ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിക്കും. ബിഷപ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ഫാ.ജോര്‍ജ് കൂട്ടുമ്മേല്‍, ഫാ.ആന്റണി പോരൂക്കര, ഫാ.മോന്‍സി കൈപ്പിടാശേരി, ഫാ.മാത്യു കുരിശുംമൂട്ടില്‍, ഫാ.ആന്‍സണ്‍ നടുത്തൊട്ടിയില്‍, ഫാ.ജോസഫ് നെടുമ്പറമ്പില്‍, മോണ്‍.ജയിംസ് പാലയ്ക്കല്‍, റവ.ഡോ.തോമസ് പുത്തന്‍കളം, റവ.ഡോ.ജോസഫ് നടുവിലേഴം, റവ.ഡോ.സേവ്യര്‍ പുത്തന്‍കളം, ഫാ.തോമസ് മണിയങ്കേരിക്കളം എന്നിവര്‍ കാര്‍മികരായിരിക്കും.

23 ന് വൈകുന്നേരം ആറിന് യുവജന വര്‍ഷം ഉദ്ഘാടനം, 24 ന് വൈകുന്നേരം 6.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ.അരുണ്‍ പറത്തോട്ട്, 7.30 ന് കൊച്ചിന്‍ മരിയയുടെ ബൈബിള്‍ നാടകം കാല്‍വരിയിലെ കാരുണ്യം, 26 ന് രാത്രി ഏഴിന ലാസന്ധ്യ, മ്യൂസിക് ഫ്യൂഷന്‍, മാതൃപിതൃവേദി നാടകം കുടുംബം സാക്ഷി തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കും.

27 ന് രാവിലെ 6.15 ന് വിശുദ്ധ കുര്‍ബാന റവ.ഡോ.ഫിലിപ്പ് കാവിത്താഴെ, വൈകുന്നേരം 4.30 ന് വിശുദ്ധ കുര്‍ബാന ഫാ.ജോസഫ് കട്ടപ്പുറം. ആറിന് പ്രദക്ഷിണമുണ്ടായിരിക്കും. തുടര്‍ന്ന് ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി വചന പ്രഘോഷണം നടത്തും.

പ്രധാന തിരുനാള്‍ ദിനമായ 28 ന് രാവിലെ ആറിന് ഫാ.ഷാജി തുമ്പേച്ചിറ, 9.30 ന് ഫാ.ജേക്കബ് നടുവിലേക്കളം, വൈകുന്നേരം 4.30 ന് ഫാ.ജോസി പുതിയാപറമ്പില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. ഫാ.ജേക്കബ് ചക്കാത്ര തിരുനാള്‍ സന്ദേശം നല്‍കും. വൈകുന്നേരം ആറിന് മലകുന്നം കുരിശടിയിലേക്ക് പ്രദക്ഷിണം. ഫാ.തോമസ് പ്ലാപ്പറമ്പില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കൊടിയിറക്ക്, നേര്‍ച്ച സാധനങ്ങളുടെ ലേലം എന്നിവയും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26