നികുതി വെട്ടിപ്പ്: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തും

നികുതി വെട്ടിപ്പ്: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തും

തൊടുപുഴ: ചിന്നക്കനാലിലെ റിസോര്‍ട്ട് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴി വിജിലന്‍സ് ഇന്ന് രേഖപ്പെടുത്തും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാനാണ് മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ചിന്നക്കനാലിലെ റിസോര്‍ട്ട് രജിസ്ട്രേഷനില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ മൊഴിയെടുക്കുന്നത്. ആധാരത്തില്‍ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നല്‍കിയ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വില 3.5 കോടിയാക്കി കാണിച്ചുലെന്നായിരുന്നു ആക്ഷേപം.

വിജിലന്‍സ് ഓഫീസില്‍ ഹാജരാകുമെന്ന് മാത്യു കുഴല്‍നാടന്‍ അറിയിച്ചു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് ചിന്നക്കനാലില്‍ ഭൂമിയും റിസോര്‍ട്ടും സ്വന്തമാക്കിയതെന്ന് ആരോപണം ഉന്നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.