ദുബായ്: ദുബായ് നഗരത്തിന് പുതിയ അലങ്കാരമായി ബുർജ് അസീസി വരുന്നു. ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറിന്റെ നിർമാണ പ്രവർത്തനങ്ങൾ ദുബായ് ആരംഭിച്ചു.
12,465 കോടി രൂപയിലധികം ചെലവ് വരുന്ന വൻകിട കെട്ടിടമാണ് ഉയരുന്നത്. ഒരു സെവൻ സ്റ്റാർ ഹോട്ടൽ, ആഡംബര വസതികൾ, പെന്റ്ഹൗസ് അപ്പാർട്ടുമെന്റുകൾ, വെർട്ടിക്കൽ മാൾ എന്നിവ നിർമിക്കാൻ ലക്ഷ്യമിടുന്ന ബുർജ് അസീസി പദ്ധതിക്ക് 1.5 ബില്യൺ ഡോളർ (1,24,65,86,25,000 രൂപ) ആണ് മുതൽ മുടക്ക്. യുഎഇ ആസ്ഥാനമായുള്ള അസീസി ഡെവലപ്മെന്റ്സ് ആണ് ടവർ നിർമിക്കുന്നത്. ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ ഒരു പ്രധാന സ്ഥലത്ത് ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവറിന്റെ നിർമ്മാണം അടുത്തിടെ ആരംഭിച്ചതായി കമ്പനി വെളിപ്പെടുത്തി. കെട്ടിടത്തിന്റെ ഉയരം എത്രയാണെന്ന വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
നാല് വർഷത്തിനുള്ളിൽ ബുർജ് അസീസിയുടെ നിർമാണം പൂർത്തിയാകുമെന്ന് അസീസി ഡെവലപ്മെന്റ്സ് അറിയിച്ചു. കെട്ടിടത്തിനു മുകളിൽ നഗരകാഴ്ചകൾ ആസ്വദിക്കാനുള്ള സവിശേഷമായ നിരീക്ഷണ ഡെക്ക്, ഉയർന്ന നിലവാരമുള്ള ഭക്ഷണ-പാനീയ കേന്ദ്രങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്. കൂടുതൽ സവിശേഷതകളും സൗകര്യങ്ങളും പിന്നീട് വെളിപ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.