ദുബായ് സര്‍ക്കാര്‍ ജീവനക്കാരുടെ സന്തോഷ സൂചിക: ഒന്നാം സ്ഥാനം നേടിയ ദുബായ് എമിഗ്രേഷന്‍ ജീവനക്കാരെ അഭിനന്ദിച്ചു

ദുബായ് സര്‍ക്കാര്‍ ജീവനക്കാരുടെ സന്തോഷ സൂചിക: ഒന്നാം സ്ഥാനം നേടിയ ദുബായ് എമിഗ്രേഷന്‍ ജീവനക്കാരെ അഭിനന്ദിച്ചു

ദുബായ്: ദുബായ് സര്‍ക്കാര്‍ ജീവനക്കാരുടെ സന്തോഷ സൂചികയില്‍ ഒന്നാം സ്ഥാനം നേടിയ ദുബായ് എമിഗ്രേഷന്‍ (95.17%) ജീവനക്കാരെ അഭിനന്ദിച്ചു. നേട്ടത്തെ കേക്ക് മുറിച്ച് ദുബായ് എമിഗ്രേഷന് ആസ്ഥാനത്ത് ആഘോഷിച്ചു. ദുബായ് കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സന്തോഷസൂചിക ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ്, എന്‍ഡോവ്‌മെന്റ് ആന്‍ഡ് മൈനേഴ്‌സ് ട്രസ്റ്റ് ഫൗണ്ടേഷന്‍ (ഔഖാഫ്) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ചടങ്ങില്‍ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി, അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍, വകുപ്പിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു

ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയേറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഗവണ്‍മെന്റ് എക്‌സലന്‍സ് പ്രോഗ്രാമാണ് 2023 ലെ സര്‍ക്കാര്‍ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സന്തോഷ സൂചിക പുറത്തിറക്കിയത്. കസ്റ്റമര്‍ സന്തോഷ നിരക്കില്‍ 93.6 ശതമാനം നേടി ജിഡിആര്‍എഫ്എ മികവ് കാട്ടി. ജീവനക്കാരുടെ പ്രതിബദ്ധതയുടെയും മികച്ച ടീം വര്‍ക്കിന്റെയും തെളിവാണെന്ന് ഈ മികച്ച നേട്ടമെന്ന് മേധാവി അല്‍ മര്‍റി പറഞ്ഞു.

ദുബായ് താമസ കുടിയേറ്റ വകുപ്പിലെ സ്റ്റാഫ് ടീമിന്റെ മികച്ച പ്രകടനം ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമാണെന്നും ദുബായിയുടെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രൊഫഷണലുകളുടെ കഠിനാധ്വാനത്തിന്റെ തെളിവാണ് ഈ വിജയമെന്നും ലഫ്റ്റനന്റ് ജനറല്‍ കൂട്ടിച്ചേര്‍ത്തു. ദുബായ് സര്‍ക്കാര്‍ ജീവനക്കാരുടെ സംതൃപ്തി വിലയിരുത്തുന്നതാണ് ആനന്ദ സൂചിക. വിവിധ പ്രവര്‍ത്തന സാഹചര്യം, ജോലിഭാരം, വേതനം, ഗ്രൂപ്പ് ഡൈനാമിക്‌സ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ ചേര്‍ന്നാണ് ഇത് കണക്കാക്കുന്നത്. അതിനിടയില്‍ ദുബായ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 93 ശതമാനം ഉപഭോക്ത്യ സന്തോഷ റൈറ്റിംഗ് കൈവരിച്ചു. മുന്‍ വര്‍ഷത്തെ 86 ശതമാനത്തില്‍ നിന്ന് 7 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ജീവനക്കാരുടെ സന്തോഷ നിരക്കില്‍ 88 ശതമാനമായി സ്ഥിരത രേഖപ്പെടുത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.