ഗതാഗത മന്ത്രി നഷ്ടമെന്ന് പറഞ്ഞ ഇ-ബസുകള്‍ ലാഭമെന്ന് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്

ഗതാഗത മന്ത്രി നഷ്ടമെന്ന് പറഞ്ഞ ഇ-ബസുകള്‍ ലാഭമെന്ന് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ വാദം ശരിയല്ലെന്ന് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് തെളിവ്. ഇ-ബസുകള്‍ക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്.

2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തെ ലാഭമാണ് 2.88 കോടി രൂപ. ഈ കണക്ക് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ (സിഎംഡി) ബിജു പ്രഭാകര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

950 ഇ-ബസുകള്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഇസേവ ബസ് പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ലെന്നാണ് സൂചന. ബസും ഡ്രൈവറും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയായതിനാല്‍ ലാഭ വിഹിതം കേന്ദ്രത്തിനും നല്‍കണം. കൂടാതെ ഈ ബസുകളെത്തിയാല്‍ ഇന്ധന ചിലവില്‍ മാസം 15 കോടിയെങ്കിലും ലാഭിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നത്.

ഇ-ബസുകള്‍ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങള്‍ പഠിക്കാതെയായിരുന്നുവെന്ന് ഇതോടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്മാര്‍ട് സിറ്റി, കിഫ്ബി പദ്ധതികള്‍ വഴി ലഭിക്കാനിരുന്ന 45 ഇ-ബസുകള്‍ക്ക് പകരം ഡീസല്‍ ബസുകള്‍ വേണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കാന്‍ സിഎംഡി നിര്‍ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.