മാമോഗ്രം: അറിയേണ്ടതെന്തൊക്കെ ?

മാമോഗ്രം: അറിയേണ്ടതെന്തൊക്കെ ?

സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുന്നതാണ് മാമോഗ്രാം. ഇതൊരു സ്തന സ്‌കാനിങ് പരിശോധനയാണ്. മാമോഗ്രാം പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കുന്നതിനാല്‍ രോഗം സങ്കീര്‍ണമാകാതിരിക്കാനും മരണനിരക്ക് വളരെയേറെ കുറയ്ക്കാനും സാധിക്കും.

സ്തനത്തിന്റെ വലുപ്പം, ആകൃതി, നിറം, മുലക്കണ്ണ് എന്നിവയിലുളള മാറ്റം, സ്തനത്തില്‍ കാണുന്ന മുഴ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് സ്തനാര്‍ബുദമല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

മിക്കവാറും ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളും കാരണമായി പറയപ്പെടുന്നു. ഒരിക്കലും പാരമ്പര്യം ഒരു ഘടകമായി നാം പര്‍വതീകരിച്ച് കാണേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. പാരമ്പര്യ ഘടകത്തെ ഉത്തേജിപ്പിക്കുന്ന ജീവിത സാഹചര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ കാരണമാകുന്നത്. അപ്പോള്‍ അത്തരത്തില്‍ കാരണമാകുന്ന ജീവിത സാഹചര്യങ്ങളെയും പരിസ്ഥിതി ഘടകങ്ങകളെയും പ്രാഥമികമായി നാം തിരിച്ചറിയണം.

അവ എന്തൊക്കെയാണന്നല്ലേ; പറയാം.

നാം അനുഭവിക്കുന്ന മാനസിക സമ്മര്‍ദം വലിയൊരു ഘടകമാണ്. പുകവലി, വ്യായാമ കുറവ്, ഭക്ഷണ രീതി, റേഡിയേഷന്‍ ഇവയൊക്കെ കാരണമാണ്. 30 വയസ് മുതലുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദം കൂടുതലായി കാണപ്പെടുന്നത്.

സ്തനാര്‍ബുദം ആരംഭത്തിലെ തന്നെ സ്വയം കണ്ട് പിടിക്കാന്‍ കഴിയുന്ന ഏറ്റവും ലളിതമായ മാര്‍ഗമാണ് സ്വയം പരിശോധനയായ ബ്രെസ്റ്റ് സെല്‍ഫ് എക്സാമിനേഷന്‍ (ബി.എസ്.ഇ).

ഫുള്‍ സ്‌ക്രീന്‍ മാമോഗ്രാം, ഡിജിറ്റല്‍ മാമോഗ്രാം എന്നിവയിലൂടെ പരിശോധന സാധ്യമാണ്. ഫുള്‍സ്‌ക്രീന്‍ മാമോഗ്രാമില്‍ എക്‌സ്റേ ഫിലിമിലേക്കാണ് ചിത്രം പകര്‍ത്തുന്നത്. എന്നാല്‍ ഡിജിറ്റലില്‍ കംപ്യൂട്ടറിലേക്ക് നേരിട്ട് ചിത്രം പകര്‍ത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ആദ്യമായി തിരുവനന്തപുരം ആര്‍സിസിയില്‍ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാക്കി.

നാര് കൂടുതലുള്ള ആഹാരവും മത്സ്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് സ്തനാര്‍ബുദ സാധ്യത 25 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍. എന്തൊക്കെയായാലും സ്തനങ്ങളില്‍ വരുന്ന മാറ്റം സ്വയം തിരിച്ചറിയുകയാണ് വേണ്ടതെന്ന് മറക്കാതിരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.