ഐ പി എ സംരംഭക സംഗമം സംഘടിപ്പിച്ചു

ഐ പി എ സംരംഭക സംഗമം സംഘടിപ്പിച്ചു

ദുബായ്: സൗദി അറേബ്യയിൽ ബിസിനസ് വിപുലപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി യു എ യിലെ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ 'ക്ലസ്റ്റർ നാലിന്റെ' ആഭിമുഖ്യത്തിൽ ദുബായിൽ സംരംഭക സംഗമം സംഘടിപ്പിച്ചു. ഫ്ലോറോ ഇൻ ഹോട്ടലിൽ നടന്ന പരിപാടി ഡോ.കെ പി ഹുസൈൻ ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ്‌ റഫീഖ് അൽ മയാർ ആമുഖ പ്രഭാഷണം നടത്തിയ പരിപാടി മുനീർ അൽ വഫാ നിയന്ത്രിച്ചു. ഐ പി എ വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, ഫസലുറഹ്മാൻ നെല്ലറ, ഷാജി ഷംസുദ്ദീൻ എന്നിവരും സംസാരിച്ചു.

2023 നവംബർ മാസം ഐ പി എ - ക്ലസ്റ്റർ നാലിന്റെ നേതൃത്വത്തിൽ 50 അംഗ സംഘം വിവിധ പുതിയ വാണിജ്യ സാധ്യതകൾ മനസിലാക്കാൻ സൗദി അറേബ്യയിൽ സന്ദർശനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ദുബായിലും ചടങ്ങ് സംഘടിപ്പിച്ചത്. അന്ന് സൗദി നിക്ഷേപ മന്ത്രാലയ പ്രതിനിധികളുമായും ചേംബർ ഓഫ് കൊമേഴ്സ് അധികാരികളുമായി സംരംഭക സംഘം ചർച്ച നടത്തിയിരുന്നു. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് രണ്ട് കമ്പനികളുടെ രേഖകൾ ചടങ്ങിൽ കൈമാറി.

വാണിജ്യരംഗത്തെ വളർച്ച സാധ്യതകളെക്കുറിച്ചും കമ്പനി സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും സംഗമത്തിൽ ചർച്ച ചെയ്തു.അനലറ്റിക്സ് അറേബ്യ പ്രതിനിധികളായ അഫ്നാസ്, നിഷാദ് അബ്ദുറഹ്മാൻ തുടങ്ങിയവർ സെഷന് നേതൃത്വം നൽകി. വാണിജ്യ വിപുലീകരണ താല്പര്യമുള്ളവരുടെ ചോദ്യോത്തര വേദിയ്ക്ക് ജോഫി ഹനീഫ, സലീം, ഷിജു എന്നിവർ മറുപടി നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.