പാം അക്ഷരമുദ്ര പുരസ്കാരം കവിയും സാമൂഹ്യ പ്രവർത്തകയുമായ ഷീലാ പോളിന്

പാം അക്ഷരമുദ്ര പുരസ്കാരം കവിയും സാമൂഹ്യ പ്രവർത്തകയുമായ ഷീലാ പോളിന്

ദുബായ്: പതിനഞ്ചാമത് അക്ഷരമുദ്ര പുരസ്കാരം കവിയും സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകയുമായ ഷീലാ പോളിന് സമ്മാനിക്കും. പുരസ്കാരം മാർച്ചിൽ ഷാർജ ഇന്ത്യൻ അസ്സോസിയേഷനിൽ സംഘടിപ്പിക്കുന്ന പാം സർഗ സംഗമത്തി ൽ വെച്ച് വിതരരണം ചെയ്യുമെന്ന് പാം പുസ്തകപ്പുര ഭാരവാഹികൾ ദുബായിൽ അറിയിച്ചു.

യു എ യിലെ സാഹിത്യ സാംസ്‌കാരിക മേഖലയിൽ നിറ സാന്നിധ്യമായ ഷീല പോൾ കേരളത്തിൽനിന്നും "ജനധ്വനി" എന്ന പേരിലും ദുബൈയിൽനിന്നും "മലയാളനാട്" എന്ന പേരിലും പത്രം പ്രസിദ്ധീകരിക്കുകയും അതിൻ്റെ പത്രാധിപയായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ചിലമ്പുന്ന നന്ദുണി - (കവിതാ സമാഹാരം)കുഞ്ഞാറ്റകൾ - (ബാലസാഹിത്യം)മിറിയം അന - (യാത്രാവിവരണം) വാഴ് വിൻ മന്ദാകങ്ങൾ -(കവിതാസമാഹാരം)ശാന്തിരഥ്യകൾ - (തത്വചിന്തകൾ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായകർ ആലപിച്ച "തീർത്ഥയാത്ര” എന്ന ക്രിസ്ത്യൻ ഭക്തിഗാന ആൽബം പുറത്തിറക്കി. കല്ലറ ഗോപൻ ആലപിച്ച ശബരിമല അയ്യപ്പനെകുറിച്ചുള്ള ഭക്തിഗാനമായ “പ്രണവം” എന്ന മറ്റൊരു ആൽബവുമുണ്ട്. കിണർ എന്ന മലയാളം ചിത്രത്തിന് വേണ്ടി "അളക്കുവാനാകുമോ ആഴി തൻ ആഴവും..." എന്ന ഗാനത്തിന്റെ വരികൾ എഴുതി. ആ പാട്ടിന്റെ വരികൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് “കേണി”എന്ന ചിത്രത്തിന് വേണ്ടിയാണ്.

ഉടൻ പുറത്തിറങ്ങുന്ന "നിമ്രോദ്" എന്ന മലയാള ചിത്രത്തിനായുള്ള ടൈറ്റിൽ ഗാനത്തിന്റെ വരികൾ ഷീല പോളാണ് രചിച്ച ത്. മുപ്പത് വർഷമായി" എൻലൈറ്റ ൻമെൻ്റ് ഓഫ്ലൈഫ്" (ജീവിതപ്രകാശനം) എന്നപ്രോഗ്രാമിലൂടെ കൗൺസിലിംഗ് ഉൾപ്പെടുത്തിക്കൊണ്ട് പ്രവാസികളെ കുടുംബ പ്രശ്നങ്ങളിൽ സഹായിക്കു ന്നുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.