വീട്ടുവാടക അലവന്‍സ്: കോര്‍പ്പറേഷന്റെ ഒരു കിലോമീറ്റര്‍ പരിധി ബാധകമെന്ന് ഹൈക്കോടതി

 വീട്ടുവാടക അലവന്‍സ്: കോര്‍പ്പറേഷന്റെ ഒരു കിലോമീറ്റര്‍ പരിധി ബാധകമെന്ന് ഹൈക്കോടതി

കൊച്ചി: ജോലി ചെയ്യുന്ന സ്ഥാപനം കോര്‍പ്പറേഷന്‍ പരിധിക്ക് ഒരു കിലോമീറ്ററിനുള്ളിലെങ്കില്‍ ജീവനക്കാര്‍ക്ക് കോര്‍പ്പറേഷന്‍ പരിധിയിലുള്ള വീട്ടുവാടക അലവന്‍സിന് (എച്ച്.ആര്‍.എ) അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. കോഴിക്കോട് പറമ്പില്‍ക്കടവ് എം.എ.എം യു.പി സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസിന്റെ ഉത്തരവ്.

ഹര്‍ജിക്കാരുടെ എച്ച്.ആര്‍.എയുടെ കാര്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

എച്ച്.ആര്‍.എ അനുവദിക്കുന്ന നാല് ക്ലാസുകളില്‍ എ ക്ലാസിലാണ് കോര്‍പ്പറേഷന്‍. ഒരു കിലോമീറ്റര്‍ പരിധിയിലുളള സ്ഥാപനങ്ങളിലെയും എച്ച്.ആര്‍.എ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം എന്ന നിരക്കിലാണ് പരിഗണിക്കേണ്ടത്. ഹര്‍ജിക്കാരുടെ കാര്യത്തില്‍ സ്‌കൂള്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ ഒരു കിലോമീറ്ററിനുള്ളിലായിട്ടും പഞ്ചായത്ത് നിരക്കില്‍ എച്ച്.ആര്‍.എ കണക്കാക്കിയതിന് എതിരെയായിരുന്നു ഹര്‍ജി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.