സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദിയില്‍ വന്‍ തുക പിഴ ശിക്ഷ

സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദിയില്‍ വന്‍ തുക പിഴ ശിക്ഷ

റിയാദ്: സൗദിയില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും പുറത്ത് വിടുന്നവര്‍ക്കും ഇരുപതിനായിരം റിയാല്‍ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. സ്ഥാപനങ്ങളില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സൂക്ഷിച്ച് വെക്കാത്തവര്‍ക്കും പിഴ ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതാണ് പുതിയ വ്യവസ്ഥകള്‍. അനധികൃതമായി സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍ ഇരുപതിനായിരം റിയാല്‍ പിഴ നല്‍കേണ്ടിവരും. ദൃശ്യങ്ങള്‍ നശിപ്പിച്ചാലും ഇതേ പിഴ നല്‍കണം. ഇതുകൂടാതെ ക്യാമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു.

പൊതു സ്ഥലങ്ങളിലെ ക്യാമറകളും ഉപകരണങ്ങളും നശിപ്പിച്ചാല്‍ ഇരുപതിനായിരം റിയാലാണ് പിഴ. നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ലഭിക്കും. കൂടാതെ നിശ്ചിത കാലയളവിലെ ദൃശ്യങ്ങള്‍ സ്ഥാപന ഉടമകള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് അയ്യായിരം റിയാല്‍ പിഴ നല്‍കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.