മഹാമാരിക്കാലത്ത് മഹാനടന്റെ കാരുണ്യ സ്പര്‍ശം; മാസ്സാണ് മമ്മൂട്ടി

മഹാമാരിക്കാലത്ത് മഹാനടന്റെ കാരുണ്യ സ്പര്‍ശം; മാസ്സാണ് മമ്മൂട്ടി

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മാസ്സാണ് മമ്മൂട്ടി. ലോകമെങ്ങും കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും മറ്റൊരാള്‍ക്കു വേണ്ടി നന്മ ചൊരിഞ്ഞ് കൈയടി നേടുകയാണ് താരം. മുമ്പും പല തവണ മമ്മൂട്ടിയുടെ സാമൂഹിക ഇടപെടലുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശിക്ക് ഹൃദയശാസത്രക്രിയ ചെയ്തുകൊടുക്കാന്‍ ആവശ്യമായ സൗകര്യങ്ങളാണ് മമ്മൂട്ടി ഒരുക്കിയത്. അതും സൗജന്യമായി.

പ്രസാദ് എന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ ഏറെ ദുരിതമനുഭവിച്ചു ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്. കൊവിഡ് പശ്ചാത്തലമായതിനാല്‍ കഴിഞ്ഞ ആറ് മാസക്കാലത്തോളം അദ്ദേഹത്തിന് ചികിത്സ തന്നെ വേണ്ട വിധത്തില്‍ ലഭിച്ചില്ല. തൃശ്ശൂര്‍ നഗരത്തിലെ പല ആശുപത്രികളിലും ഹൃദയശാസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ച സാഹചര്യമായിരുന്നു. അതുകൊണ്ടുതന്നെ ചികിത്സയ്ക്ക് കാലതാമസം നേരിടേണ്ടി വന്നു.

പിന്നീട് കേരളത്തിലെ പല ആശുപത്രികളേയും സമീപിച്ചു. എന്നാല്‍ ശാസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഭീമമായ തുകമൂലം ശാസ്ത്രക്രിയ വേണ്ടെന്നു വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രസാദ് ഫുട്ടപര്‍ത്തിയിലെ സായിബാബ ആശുപത്രിയെ സൗജന്യ ശാസ്ത്രക്രിയയ്ക്കായി സമീപിച്ചു. എന്നാല്‍ കൊവിഡ് പശ്ചാത്തലമായതിനാല്‍ അവിടേയും ശാസ്ത്രക്രിയ ചെയ്യാന്‍ സാധിച്ചില്ല.

ഇതേതുടര്‍ന്നാണ് മമ്മൂട്ടിയുടെ ഹാര്‍ട് ടു ഹാര്‍ട്ട് പദ്ധതിയെക്കുറിച്ച് അറിഞ്ഞ് പദ്ധതിയുടെ അധികൃതരുമായി ബന്ധപ്പെട്ടത്. പ്രസാദിന്റെ അവസ്ഥ മനസിലാക്കിയ മമ്മൂട്ടി അദ്ദേഹത്തെ സഹായിക്കാന്‍ സന്നദ്ധനായി. അങ്ങനെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് പ്രസാദ് ജീവിതത്തിലേക്ക് മടങ്ങി വന്നു.

മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തി വരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയാണ് ഹാര്‍ട് ടു ഹാര്‍ട്ട്. 2007 മുതലാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതിപ്രകാരം 250-ഓളം ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതും തികച്ചും സൗജന്യമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.