ഓസ്‌കര്‍ നോമിനേഷന്‍ അന്തിമ പട്ടിക പുറത്ത്; അവാര്‍ഡ് പ്രഖ്യാപനം മാര്‍ച്ച് 10 ന്, ചരിത്രമെഴുതി ഓപ്പണ്‍ഹെയ്മര്‍, സ്വന്തമാക്കിയത് 13 നോമിനേഷനുകള്‍

ഓസ്‌കര്‍ നോമിനേഷന്‍ അന്തിമ പട്ടിക പുറത്ത്; അവാര്‍ഡ് പ്രഖ്യാപനം മാര്‍ച്ച് 10 ന്, ചരിത്രമെഴുതി ഓപ്പണ്‍ഹെയ്മര്‍, സ്വന്തമാക്കിയത് 13 നോമിനേഷനുകള്‍

ലോസ് ഏഞ്ചല്‍സ്: 96ാമത് ഓസ്‌കാര്‍ അവാര്‍ഡിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. ലോസ് ഏഞ്ചല്‍സിലെ ഒവേഷന്‍ ഹോളിവുഡിലുള്ള ഡോള്‍ബി തിയേറ്ററില്‍ മാര്‍ച്ച് 10നാണ് ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനം. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ജിമ്മി കിമ്മല്‍ ആതിഥേയത്വം വഹിക്കും.

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ഹെയ്മര്‍ 13 നോമിനേഷനുകള്‍ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. ഓള്‍ എബൗട്ട് ഈവ് (1959), ടൈറ്റാനിക് (1997), ലാ ലാ ലാന്‍ഡ് (2016) എന്നീ മൂന്നു ചിത്രങ്ങള്‍ മാത്രമേ നോമിനേഷന്റെ എണ്ണത്തില്‍ ഓപ്പണ്‍ഹെയ്മറിന് മുന്നിലുള്ളു. ഈ മൂന്നു ചിത്രങ്ങളും 14 നോമിനേഷനുകള്‍ വീതം സ്വന്തമാക്കിയിരുന്നു.

ഇതില്‍ ടൈറ്റാനിക് 11 അവാര്‍ഡുകള്‍ ആ വര്‍ഷം നേടിയിരുന്നു. 2003ല്‍ പുറത്തിറങ്ങിയ ദ ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്; ദ റിട്ടേണ്‍ ഓഫ് ദ കിംഗ് എന്ന ചിത്രം ലഭിച്ച 11 നോമിനേഷനുകളില്‍ 11ലും അവാര്‍ഡ് സ്വന്തമാക്കി ചരിത്രം കുറിച്ചിരുന്നു. ഈ ചിത്രത്തിന് പുറമെ ടൈറ്റാനിക്ക് മാത്രമാണ് പത്തിലേറെ ഓസ്‌കര്‍ അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ഇത്തരമൊരു അസുലഭ ചരിത്രമാണ് ഓപ്പണ്‍ഹെയ്മറിനെയും അണിയറ പ്രവര്‍ത്തകരെയും കാത്തിരിക്കുന്നത്.

ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം, ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിംഗ്, സംഗീതം (യഥാര്‍ഥ സ്‌കോര്‍), സംഗീതം (യഥാര്‍ത്ഥ ഗാനങ്ങള്‍), ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം, ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം, സൗണ്ട്, വിഷ്വല്‍ ഇഫക്റ്റുകള്‍ തുടങ്ങി പത്ത് വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കപ്പെടുന്നത്.

നോമിനേഷന്‍ പട്ടിക ചുവടെ!

മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ചവ!

അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫാള്‍, ബാര്‍ബി, ദി ഹോള്‍ഡോവേഴ്സ്, കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണ്‍, മാസ്റ്റ്റോ, ഓപ്പണ്‍ഹെയ്മര്‍, പാസ്റ്റ് ലൈവ്സ്, പുവര്‍ തിങ്സ്, ദി സോണ്‍ ഓഫ് ദി ഇന്‍ന്റെറസ്റ്റ്.

മികച്ച സംവിധായകന്‍


ജസ്റ്റിന്‍ ട്രയറ്റ്, മാര്‍ട്ടിന്‍ സ്‌കോര്‍സെസ്, ക്രിസ്റ്റഫര്‍ നോളന്‍, യോര്‍ഗോസ് ലാന്തിമോസ്, ജോനാഥന്‍ ഗ്ലേസര്‍സ്ലിംഗ്, മാര്‍ക്ക് റുഫലോ.

മികച്ച നടന്‍

ബ്രാഡ്ലി കൂപ്പര്‍, കോള്‍മാന്‍ ഡൊമിംഗേ, പോള്‍ ജിയാമാറ്റി, സിലിയന്‍ മര്‍ഫി, ജെഫ്രി റൈറ്റ്

മികച്ച നടി

ആനെറ്റ് ബെനിംഗ്, ലില്ലി ഗ്ലാഡ്‌സ്റ്റോണ്‍, സാന്ദ്ര ഹല്ലര്‍, കാരി മുള്ളിഗന്‍, എമ്മ സ്റ്റോണ്‍

മികച്ച സഹനടി

എമിലി ബ്ലണ്ട്, ഡാനിയേല്‍ ബ്രൂക്ക്സ്, അമേരിക്ക ഫെരേര, ജോഡി ഫോസ്റ്റര്‍, ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ്.

മികച്ച സഹനടന്‍

സ്റ്റെര്‍ലിംഗ് കെ ബ്രൗണ്‍, റോബര്‍ട്ട് ഡി നീറോ, റോബര്‍ട്ട് ഡൗണി ജൂനിയര്‍, റയാന്‍ ഗോ

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍

ടു കില്‍ എ ടൈഗര്‍, ബോബി വൈന്‍: ദി പീപ്പിള്‍സ് പ്രസിഡന്റ്, ദി എറ്റേണല്‍ മെമ്മറി, ഫോര്‍ ഡോട്ടേഴ്‌സ്, മരിയുപോളിലെ 20 ഡേയ്‌സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.