ചിക്കാഗോ: ബെൽവുഡിലെ മാർതോമാ സ്ലീഹാ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ രക്തസാക്ഷിത്വ തിരുന്നാൾ ആഘോഷിച്ചു. ജനുവരി 21 ന് 11.15 ന്റെ ആഘോഷമായ പാട്ടു കുർബാനയ്ക്ക് ഫാദർ ഡൊമനിക് കുറ്റിയാനി മുഖ്യ കാർമികത്വം വഹിച്ചു. ക്രൈസ്തവ വിശാസത്തിനു വേണ്ടി ഏറെ പീഡകൾ ഏറ്റുവാങ്ങി രക്തസക്ഷിയായ വിശുദ്ധന്റെ ജീവിതം ഇന്നും ഒരോ ക്രൈസ്തവ വിശ്വാസിയ്ക്കും ഏറെ അനുകരണിയമാണെന്ന് ഫാദർ ഡൊമനിക് ഓർമ്മിച്ചിച്ചു.
ഇടവക അംഗങ്ങൾ വീടുകളിലേക്ക് എടുത്ത കഴുന്ന് അന്നേ ദിവസം തിരികെ കൊണ്ടുവരികയും ദിവ്യബലി അർപ്പിക്കുകയും ചെയ്തു. ഗായക സംഘത്തിന്റെ ഭക്തി നിർഭരമായ ഗാനങ്ങൾ വിശുദ്ധ കുർബാനയെ ധന്യമാക്കി. വിശുദ്ധന്റെ കഴുന്നെടുക്കുന്നതിനും, നേർച്ച അർപ്പിക്കുന്നതിനും പ്രതികൂല കാലവസ്ഥയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ദിവ്യബലിയ്ക്ക് ശേഷം ലദീഞ്ഞ് ഉണ്ടായിരുന്നു. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ചെണ്ട മേളത്തോടെ ദൈവലായത്തിൽ നടത്തിയ പ്രദക്ഷിണത്തിന് കൈക്കാരന്മരായ ബിജി സി മാണി, സന്തോഷ് കാട്ടൂക്കാരൻ, വിവിഷ് ജേക്കബ്, ബോബി ചിറയിൽ, ഡേവിഡ് ജോസഫ്, ഷരോൺ തോമസ് എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ അതിരമ്പുഴ നിവാസികളാണ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തിയത്. ദിവ്യബലിയ്ക്ക് ശേഷം സ്നേഹ വിരുന്നും ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.