ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി; നാളെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി; നാളെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. രാജസ്ഥാനിലെ ജയ്പൂരില്‍ വിമാനമിറങ്ങിയ അദേഹത്തെ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

രാജസ്ഥാനിലെ ആമ്പര്‍ ഫോര്‍ട്ടും ജന്തര്‍ മന്തറും സന്ദര്‍ശിക്കുന്ന ഇമ്മാനുവേല്‍ മക്രോണ്‍ വൈകുന്നേരം ആറിന് ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം റോഡ് ഷോയിലും പങ്കെടുക്കും.

പിന്നാലെ ഡല്‍ഹിക്ക് തിരിക്കും. നാളെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകുന്ന മക്രോണ്‍ രാഷ്ട്രപതി ഭവനിലെ പ്രത്യേക വിരുന്നിലും പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോണ്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക ക്ഷണ പ്രകാരമാണ് മക്രോണ്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നത്. കരകൗശല വിദഗ്ധര്‍, ഇന്‍ഡോ-ഫ്രഞ്ച് സാംസ്‌കാരിക പദ്ധതികളിലെ പങ്കാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി ഇരു നേതാക്കളും സംവദിക്കും. പിന്നീട് പിങ്ക് സിറ്റിയിലെ പര്യടനത്തിന് ശേഷം ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.