ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച് ജയ്‌സ്വാള്‍; ആദ്യദിനത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം, മികച്ച നിലയില്‍

ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച് ജയ്‌സ്വാള്‍; ആദ്യദിനത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം, മികച്ച നിലയില്‍

ഹൈദ്രബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ആതിഥേയരായ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 246 റണ്‍സില്‍ അവസാനിച്ചു. കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 127 റണ്‍സ് മാത്രം പിന്നില്‍.

70 പന്തില്‍ നിന്ന് 76 റണ്‍സുമായി ജയ്‌സ്വാളും 43 പന്തില്‍ നിന്ന് 14 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. 27 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യ ദിനം നഷ്ടമായത്. ജാക്ക് ലീച്ചിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

നേരത്തെ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ശരാശരി അഞ്ച് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഇരുവരും 11.5 ഓവറില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റ് നേടി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.

ആറിന് 137 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. പത്താമനായി പുറത്താകുമ്പോള്‍ 88 പന്തില്‍ നിന്ന് 70 റണ്‍സായിരുന്നു സ്റ്റോക്‌സിന്റെ സമ്പാദ്യം. ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും ജഡേജയും മൂന്നു വീതം വിക്കറ്റ് നേടി. ബാക്കി വിക്കറ്റുകള്‍ ബുംറയും അക്‌സര്‍ പട്ടേലും തുല്യമായി പങ്കിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.