വിമാനത്തില്‍ ഒരു തവണയെങ്കിലും കയറിയിട്ടുള്ളവര്‍ കേട്ടിട്ടുണ്ടാകും 'വെല്‍ക്കം ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍' എന്ന പ്രയോഗം. യാത്രക്കാരെ വിമാനത്തിനുള്ളിലേക്ക് സ്വാഗതം ചെയ്യുന്നത് ഈ വാചകത്തിലൂടെയാണ്. വിമാനത്തില്‍ മാത്രമല്ല പല ഇടങ്ങളിലും ഈ വാചകങ്ങള്‍ പലപ്പോഴായി നാം കേട്ടിട്ടുണ്ടാകും.
എന്നാല്‍ ഈ വാചകത്തിന് ഒരു മാറ്റം വരുത്തിയിരിക്കുകയാണ് ജാപ്പനീസ് എയര്‍ലൈന്‍സ്. വെല്‍ക്കം ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ എന്ന പ്രയോഗത്തിന് പകരം വെല്‍ക്കം എവരിവണ്‍ എന്നായിരിക്കും ഇനിമുതല്‍ പറയുക. ലിംഗഭേദമില്ലാതെ എല്ലാവരേയും സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശംസാ വാചകത്തിന് ജാപ്പനീസ് എയര്‍ലൈന്‍സ് തുടക്കം കുറിക്കുന്നത്.
ഒക്ടോബര്‍ ഒന്നു മുതലായിരിക്കും വെല്‍ക്കെ എവരിവെണ്‍ എന്ന പ്രയോഗം എയര്‍ലൈന്‍സുകളില്‍ ഉപയോഗിച്ചു തുടങ്ങുക. നാനത്വത്തില്‍ ഏകത്വം എന്നു വിശ്വസിക്കുന്നതിനാലാണ് ഇത്തരത്തില്‍ തുറന്ന മനസ്സോടെ എല്ലാവരേയും സ്വീകരിക്കാന്‍ തയാറാവുന്നതെന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ വിശദീകരണം.
അതേസമയം ഇത് ആദ്യമായല്ല ഇത്തരത്തില്‍ ലിഗഭേദമില്ലാത്ത പ്രയോഗങ്ങള്‍ ജപ്പാനിലെ വിമാനങ്ങളില്‍ ഉപയോഗിക്കുന്നത്. യാത്രക്കാരോട് സംസാരിക്കുമ്പോള്‍ വിമാന ജീവനക്കാര്‍ ഉപയോഗിക്കുന്ന വാക്കുകളിലും മാറ്റം നേരത്തെ മുതല്‍ വരുത്തിയിട്ടുണ്ട്. മം, ഡാഡ് എന്നീ വാക്കുകള്‍ക്ക് പകരം പേരന്റ്‌സ് എന്നും ഹസ്ബന്‍ഡ്, വൈഫ് എന്നീ വാക്കുകള്‍ക്ക് പകരം പാര്‍ട്‌നേഴ്‌സ് അല്ലെങ്കില്‍ സ്പൗസ് എന്നുമാണ് വിമാന ജീവനക്കാര്‍ ഉപയോഗിക്കുന്നത്. വിമാനം ഉയരുന്നതിന് മുമ്പുള്ള നിര്‍ദ്ദേശങ്ങളും ലിംഗഭേദമില്ലാതെയാണ് നല്‍കുന്നതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.