കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പുതുപ്പളളിയില്‍ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. പുതുപ്പളളിയിലെ ഇരുപത്തിയഞ്ച് വീടുകള്‍ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലായി അഞ്ച് വീടുകളുടെ നിര്‍മാണവും ആശ്രയ ട്രസ്റ്റ് നടത്തുന്നുണ്ട്. ചാണ്ടി ഉമ്മന്‍ തന്നെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
ഉമ്മന്‍ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിന് കീഴില്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് 'ഉമ്മന്‍ ചാണ്ടി' വീടുകളുടെ നിര്‍മാണം. അദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജൂലൈ 18 ന് മുന്‍പായി 31 വീടുകളുടെയും പണി പൂര്‍ത്തിയാക്കുമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ അറിയിച്ചു. ഒരു ദിവസം കൊണ്ട് പൂര്‍ത്തിയായത് ഇരുപത് വീടുകളുടെ തറക്കല്ലിടീലാണ്. നിര്‍മാണം പൂര്‍ത്തിയാക്കി ജൂലൈ 18 ന് വീടുകളുടെ താക്കോല്‍ കൈമാറുമെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായാണ് 25 വീടുകള്‍ ഒരുങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.