രാജ്യാന്തര തുറമുഖങ്ങളുമായുള്ള ബന്ധം ശക്തമാകും; ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിച്ചു

രാജ്യാന്തര തുറമുഖങ്ങളുമായുള്ള ബന്ധം ശക്തമാകും; ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ് ആരംഭിച്ചു

ദമാം: ദമാം തുറമുഖത്തെയും ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ്. ദമാമിലെ അബ്ദുൽ അസീസ് തുറമുഖത്തെയും ഗൾഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പർ ഗൾഫ് എക്സ്പ്രസ് എന്ന പേരിലാണ് ഖത്തർ നാവിഗേഷൻ കമ്പനി (മിലാഹ) പുതിയ ഷിപ്പിങ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഖത്തർ നാവികേഷൻ കമ്പനിയാണ് മിലാഹ. ദമാം തുറമുഖത്ത് നിന്നും പുതിയ ഷിപ്പിങ്‌ സേവനം ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു.

രാജ്യാന്തര തുറമുഖങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ആണ് പുതിയ ഷിപ്പിങ്‌ സേവനം സൗദി ആരംഭിച്ചിരിക്കുന്നത്. സൗദിയുടെ മറെെൻ മേഖലയ്ക്ക് ഇത് വലിയ രീതിയിൽ കരുത്തു പകരും. കൂടാതെ സൗദിയുടെ സമ്പത്തിക മേഖലയ്ക്കും വലിയ വളർച്ചായണ് പുതിയ ഷിപ്പിങ്‌ സേവനം ഉണ്ടാക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ അഞ്ച് തുറമുഖങ്ങൾ കൂട്ടിച്ചേർത്താണ് പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചിരിക്കുന്നത്. കുവെെറ്റിലെ അൽശുയൂഖ്, ഖത്തറിലെ ഹമദ്, ഒമാനിലെ സഹാർ, യുഎഇയിലെ ജബൽ അലി, ഇറാഖിലെ ഉമ്മുഖസ്ർ എന്നിവയാണ് ആ അഞ്ച് തുറമുഖങ്ങൾ. ഖത്തർ ഷിപ്പിംഗ് കമ്പനിയാണ് പുതിയ ഷിപ്പിംഗ് സേവനം ആരംഭിച്ചിരിക്കുന്നത്.

1,015 കണ്ടെയ്‌നർ ശേഷിയുള്ള രണ്ടു ചരക്കു കപ്പലുകൾ ഈ തുറമുഖങ്ങൾ വഴി പ്രതിവാര സർവീസ് നടത്തുന്നുണ്ട്. ഇന്നലെ മുതൽ ആണ് ഷിപ്പിങ് സേവനം ആരംഭിച്ചത്. സൗദിയിലേക്ക് ചരക്ക് മറ്റു രാജ്യങ്ങളിൽ നിന്നും എത്തിക്കുന്നതിന് ഇത് വലിയ സഹായകമാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.