ന്യൂഡൽഹി: ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിൻ കയറ്റി അയക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ആദ്യഘട്ടത്തില്‍ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ്, എന്നീ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ കൈമാറുന്നത്. ഇന്ന് മുതലായിരിക്കും കയറ്റുമതി ആരംഭിക്കുക.
ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. വാക്‌സിന്‍ കയറ്റുമതിക്കായി ശ്രീലങ്ക, അഫ്ഘാനിസ്‌ഥാൻ , മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ അന്തിമ അനുമതി കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ജനുവരി 16 മുതലാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍ എന്നീ രണ്ട് വാക്‌സിനുകള്‍ രാജ്യത്തെ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.