വനിതാ ഹോക്കി ലോകകപ്പ്; ന്യൂസീലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ സെമിയില്‍, തോല്‍പ്പിച്ചത് 10 ഗോളുകള്‍ക്ക്

വനിതാ ഹോക്കി ലോകകപ്പ്; ന്യൂസീലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ സെമിയില്‍, തോല്‍പ്പിച്ചത് 10 ഗോളുകള്‍ക്ക്

മസ്‌കറ്റ്: വനിതാ ഹോക്കി ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍. ക്വാര്‍ട്ടറില്‍ ന്യൂസീലന്‍ഡിനെ ഒന്നിനെതിരെ 11 ഗോളുകള്‍ക്ക് തേല്‍പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ പ്രവേശിച്ചത്. സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

കളി തുടങ്ങി രണ്ടാം മിനിട്ടില്‍ ആദ്യ ഗോള്‍ വഴങ്ങിയ ശേഷമാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നത്. രണ്ടാം മിനിറ്റില്‍ ഒറിവ ഹെപിയാണ് ന്യൂസീലന്‍ഡിന് വേണ്ടി ഇന്ത്യന്‍ വല കുലുക്കിയത്.

ആദ്യ ഗോള്‍ വീണതിന്റെ ആവേശത്തിന് ന്യൂസിലന്‍ഡുകാര്‍ക്ക് 13 മിനിട്ടിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 15ാം മിനിട്ടില്‍ ദീപിക സോറെങ്കിലൂടെ സമനില പിടിച്ച ഇന്ത്യ പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ ആറ് ഗോളുകളും രണ്ടാം പകുതിയില്‍ അഞ്ചു ഗോളുകളും ഇന്ത്യ അടിച്ചുകൂട്ടി. ഇന്ത്യയ്ക്കു വേണ്ടി റുതാജ പിസാല്‍ നാലു ഗോളുകള്‍ നേടി. ദീപിക സോറങ്ക് ഹാട്രിക് പൂര്‍ത്തിയാക്കിയപ്പോള്‍ മുംതാസ് ഖാന്‍, മരിയാന കുജുര്‍ എന്നിവര്‍ രണ്ടു വീതം ഗോളുകള്‍ നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.