ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് മോഡിയും മക്രോണും; ഗാസയില്‍ മാനുഷിക പരിഗണന ആവശ്യമെന്നും നേതാക്കള്‍

ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് മോഡിയും മക്രോണും; ഗാസയില്‍ മാനുഷിക പരിഗണന ആവശ്യമെന്നും നേതാക്കള്‍

ന്യൂഡല്‍ഹി: ആഗോള ഭീകരതയ്‌ക്കെതിരേ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു സംയുക്ത പ്രസ്താവന.

ഭീകരവാദികളെ സാമ്പത്തികമായും ആസൂത്രണപരമായും പിന്തുണക്കുന്നവര്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഒരു രാജ്യവും സുരക്ഷിത താവളമൊരുക്കരുതെന്ന് പറഞ്ഞ നേതാക്കള്‍ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ചു. ഇസ്രയേല്‍ ജനതയ്ക്ക് ഇരുരാജ്യങ്ങളും പിന്തുണ അറിയിക്കുകയും ചെയ്തു.

ഗാസയില്‍ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മാനുഷിക പരിഗണന ആവശ്യമാണ്. ഹമാസ് ബന്ദികളാക്കിയിരിക്കുന്നവരെ എത്രയും പെട്ടെന്ന് വിട്ടയക്കുകയും വേണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്നും ഇസ്രയേല്‍-പാലസ്തീന്‍ ജനതയ്ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടകണമെന്നും ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഭീകരവാദത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ-ഫ്രാന്‍സ് രാജ്യങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന സഹകരണത്തെ ഇരു നേതാക്കളും പ്രശംസിച്ചു. ഭീകരവാദത്തിനെതിരേ ഏജന്‍സി തലത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനെയും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഗാര്‍ഡും ഫ്രാന്‍സിന്റെ ജി.ഐ.ജിയും തമ്മിലുള്ള സഹകരണം നിയമാനുസൃതമാക്കുന്നതിനെയും രണ്ട് രാജ്യങ്ങളും സ്വഗതം ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.