പ്രമേഹ രോഗികളില്‍ പലര്‍ക്കും മധുരത്തോട് അമിത ഇഷ്ടവും ആര്‍ത്തിയും തോന്നാറുണ്ട്. തീന്‍മേശയിലോ ബേക്കറികളിലെ ചില്ല്അലമാരകളിലോ മധുര പലഹാരങ്ങള്‍ കാണുന്ന സമയത്ത് കഴിക്കുന്നവരാണ് നമ്മളില്‍ കൂടുതലും പേര്‍.
എന്നാല്‍ ശരിയായി ഉറക്കം ലഭിക്കാത്തതാണ് ഇത്തരത്തില്‍ മധുര പലഹാരങ്ങളോട് ആര്‍ത്തി തോന്നാന്‍ കാരണമെന്ന് ജപ്പാനിലെ തുസുബ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ഈ അനാരോഗ്യകരമായ ഭക്ഷണ പ്രിയത്തിന്ു കാരണം ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെത്തുടരെ ഇമ ചിമ്മുന്നതാണ്. ഇവര്‍ക്ക് കൂടുതല്‍ പ്രിയം മധുര, എണ്ണ പലഹാരങ്ങളോടായിരിക്കും.
ഉറക്കം കുറയുമ്പോള്‍ തലച്ചോറിലെ, മനസിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. എലികളെ ഉറങ്ങാന്‍ അനുവദിക്കാതെ നടത്തിയ പഠനത്തിലാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്. ആരോഗ്യകരമായ ഉറക്ക ശീലം വളര്‍ത്തിയെടുത്താല്‍ അമിതമായ മധുര പ്രിയത്തെ മനസിന്റെ നിയന്ത്രണത്തിലാക്കാമെന്ന് സംഘം പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.