ഹെല്‍പ് മി റൈറ്റ്: ടൈപ്പ് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് പുതിയ ഫീച്ചറുമായി ഗൂഗിള്‍

ഹെല്‍പ് മി റൈറ്റ്: ടൈപ്പ് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് പുതിയ ഫീച്ചറുമായി ഗൂഗിള്‍

വിവിധ ആവശ്യങ്ങള്‍ക്കായി ജി മെയില്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചെറുതും വലുതുമായ നിരവധി സന്ദേശങ്ങള്‍ ജി മെയിലില്‍ നാം ടൈപ്പ് ചെയ്യാറുണ്ട്. ഇത് പല ഉപയോക്താക്കള്‍ക്കും മടുത്തു തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ശബ്ദം ഉപയോഗിച്ച് ജി മെയില്‍ സന്ദേശങ്ങള്‍ എഴുതാന്‍ കഴിയുന്ന പുതിയൊരു സംവിധാനം രൂപപ്പെടുത്താനുള്ള നീക്കത്തിലാണ് ഗൂഗിള്‍.

'ഹെല്‍പ് മി റൈറ്റ്' എന്ന ഫീച്ചറാണ് ഇതിനായി രൂപം നല്‍കിയിരിക്കുന്നത്. നിലവില്‍ ഗൂഗിള്‍ കീ ബോര്‍ഡിലെ മൈക്ക് ശബ്ദം ഉപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സംവിധാനം ലഭ്യമാണ്. ഇതിന് സമാനമായ രീതിയിലാണ് ജി മെയിലിലെ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

ഗൂഗിള്‍ കീ ബോര്‍ഡ് ഇല്ലെങ്കിലും ശബ്ദത്തിലൂടെ ടൈപ്പ് ചെയ്യാന്‍ കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ജി മെയിലില്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ തന്നെ വോയിസ് ടൈപ്പിങ് ഇന്റര്‍ഫേസ് ഓട്ടോമാറ്റിക്കായി ഓപ്പണാകും. അതില്‍ തെളിയുന്ന മൈക്കിലൂടെ ഉപയോക്താക്കള്‍ പറയുന്നതെല്ലാം ടെസ്റ്റിന്റെ രൂപത്തില്‍ മാറ്റാന്‍ സാധിക്കുന്നതാണ്.

മുഴുവന്‍ സന്ദേശവും ടൈപ്പ് ചെയ്ത് കഴിഞ്ഞാല്‍ ക്രിയേറ്റ് ബട്ടണ്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് റെക്കോര്‍ഡിങ് ഇന്റര്‍ഫേസ് ക്ലോസ് ചെയ്താല്‍ 'ഡ്രാഫ്റ്റ് ഇമെയില്‍ വിത്ത് വോയിസ്' എന്ന ഓപ്ഷന്‍ കാണാം. നിലവില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.