ദുബായില്‍ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം മരിച്ചത് എട്ടു പേര്‍

ദുബായില്‍ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം മരിച്ചത് എട്ടു പേര്‍

ദുബായ്: നിയമവിരുദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ദുബായില്‍ കഴിഞ്ഞ വര്‍ഷം വാഹനമിടിച്ച് മരിച്ചത് എട്ടുപേരെന്ന് ദുബായ് പൊലീസ്. 43,000 ലേറെപേരാണ് അനധികൃതമായി റോഡ് മുറിച്ച് കടന്നതിന് പൊലീസിന്റെ പിടിയിലായത്. 339 പേര്‍ക്ക് ഇത്തരത്തില്‍ പരിക്ക് പറ്റിയെന്നും ദുബായ് പൊലീസ് അറിയിച്ചു.

കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഗതാഗത നിയമമാണ് യുഎഇയിലേക്ക്. റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുന്നവര്‍ക്ക് വാഹനം നിര്‍ത്തികൊടുക്കണം. ഇല്ലെങ്കില്‍ 500 ദിര്‍ഹം പിഴയ്‌ക്കൊപ്പം ഡ്രൈവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. എന്നിട്ടും നിര്‍ദിഷ്ട സ്ഥലങ്ങളിലൂടെ അല്ലാതെ കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്നതാണ് വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് എട്ടു പേരാണ് മരിച്ചത്. 339 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 33 പേരുടെ പരുക്ക് ഗുരുതരമായിരുന്നു. ഇത്തരത്തില്‍ 320 അപകടങ്ങളാണ് സംഭവിച്ചതെന്നും ദുബായ് പൊലീസിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.

അനധികൃതമായി റോഡ് മുറിച്ച് കടന്നതിന് കഴിഞ്ഞവര്‍ഷം 43,817 പേരെയാണ് ദുബായ് പൊലീസ് പിടികൂടിയത്. സെപ്റ്റംബര്‍ മാസം മാത്രം ഇത്തരത്തില്‍ പിടികൂടിയവരുടെ എണ്ണം 4591 ആണ്. 400 ദിര്‍ഹമാണ് നിര്‍ദിഷ്ട സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്നവരില്‍ നിന്ന് പിഴയായി ഈടാക്കുന്നത്. ഇത്തരക്കാരെ കണ്ടെത്താന്‍ പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ടെന്നും സ്വന്തം ജീവനും മറ്റുളളവരുടെ ജീവനും അപകടത്തിലാക്കുന്ന പ്രവര്‍ത്തിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.