റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ധീര ജവാന്മാരെ കെ സി വൈ എം മാനന്തവാടി രൂപത അനുസ്മരിച്ചു

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ധീര ജവാന്മാരെ കെ സി വൈ എം മാനന്തവാടി രൂപത അനുസ്മരിച്ചു

കൽപ്പറ്റ: 75-ാം റിപ്പബ്ളിക് ദിനത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച ധീര ജവാന്മാരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. "സലാമി 2024" എന്ന പേരിൽ കാക്കവയൽ സ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ധീര ജവാന്മാരുടെ ഓർമ്മകൾക്കു മുമ്പിൽ പുഷ്പ്പാർച്ചന നടത്തി. 

രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടാക്കാത്തടത്തിൽ അധ്യക്ഷത വഹിച്ച അനുസ്മരണ ചടങ്ങ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ എ അഡ്വ. ടി. സിദ്ധിഖ് പുഷ്പ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.

രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തി. തെനേരി യൂണിറ്റ് ഡയറക്ടർ ഫാ.ജോർജജ് ആലുക്ക സമാധാനത്തിന്റെ അടയാളമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ട് അനുസ്മരണ സന്ദേശം നൽകി. കൽപ്പറ്റ മേഖല ഡയറക്ടർ ഫാ. ഡെന്നീസ് പൂവത്തിങ്കൽ, രൂപത ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറി ഡെലീസ് സൈമൺ, എന്നിവർ പ്രസംഗിച്ചു. 

രൂപത വൈസ് പ്രസിഡന്റ്‌ ബെറ്റി പതുപറമ്പിൽ, സെക്രട്ടറി അമ്പിളി സണ്ണി , ട്രെഷറർ ജോബിൻ തുരുത്തേൽ, കോഡിനേറ്റർ ജോബിൻ തടത്തിൽ ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച്, കൽപ്പറ്റ മേഖല പ്രസിഡന്റ് അനുഗ്രഹ് മാത്യു, പയ്യമ്പള്ളി മേഖല ഡയറക്ടർ ഫാ. സജി പുതുകുളങ്ങര, മുൻ രൂപത ഭാരവാഹി ബിനു ഏറാനാട്ട്, തെനേരി യൂണിറ്റ് പ്രസിഡന്റ് അമല, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ, മേഖല, യൂണിറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26