ഡ്രാഗണ്‍ ഫ്രൂട്ട് ഇനി കമലം; പുതിയ പേരുമായി ഗുജറാത്ത് സര്‍ക്കാര്‍

ഡ്രാഗണ്‍ ഫ്രൂട്ട് ഇനി കമലം; പുതിയ പേരുമായി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റാൻ ഒരുങ്ങി ഗുജറാത്ത് സർക്കാർ. കണ്ടാല്‍ താമര പോലെ ഇരിക്കുന്നതിനാല്‍ കമലം (താമര) എന്ന പേരാണ് ഇതിനു ഇടനാണ് തീരുമാനം എന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിനും ചേരില്ല. ഇതിനായി പേറ്റന്റിന് അപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കര്‍ഷകര്‍ വ്യാപകമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. കമലം സംസ്‌കൃത വാക്കാണ്. പഴം കണ്ടാല്‍ താമരയെപ്പോലെയാണ്. അതുകൊണ്ടാണ് കമലം എന്നു പേരു മാറ്റുന്നത്. ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് വിജയ് രുപാനി പറഞ്ഞു.

ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമാണ് താമര എന്നത് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് രുപാനിയുടെ വിശദീകരണം. ഗുജറാത്തില്‍ ബിജെപി സംസ്ഥാന ആസ്ഥാനത്തിന്റെ പേര് ശ്രീകമലം എന്നാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.