കൈവെട്ട് കേസ്: പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ ആരംഭിച്ച് എന്‍ഐഎ

കൈവെട്ട് കേസ്: പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ ആരംഭിച്ച് എന്‍ഐഎ

കൊച്ചി: കൈവെട്ട് കേസ് പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ ആരംഭിച്ച് എന്‍ഐഎ. അതിനായി സവാദിന്റെ മാതാപിതാക്കള്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കും.2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം.

വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കും. ശാസ്ത്രീയ തെളിവുകളോടെ പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഐഎ യുടെ നീക്കം. സവാദിന്റെ രണ്ട് മൊബൈല്‍ ഫോണുകളുടെ പരിശോധന ഫലവും നിര്‍ണായകമാകും.

മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എട്ട് വര്‍ഷം സവാദ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മട്ടന്നൂരില്‍ ഷാജഹാന്‍ എന്ന പേരില്‍ ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്.

എന്നാല്‍ സവാദിന്റെ ചുറ്റുപാട് അറിയില്ലായിരുന്നെന്ന ഭാര്യാ പിതാവിന്റെ നിലപാട് തെറ്റാണെന്നും എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്നും എന്‍ഐഎക്ക് വിവരം ലഭിച്ചതായാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.