ന്യൂഡല്‍ഹി: പതിനഞ്ച് സംസ്ഥാനങ്ങളിലായി ഒഴിവ് വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യമറിയിച്ചത്. 27 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. നാമനിര്‍ദേശിക പത്രിക നല്‍കാനുള്ള അവസാന തിയതി ഫെബ്രുവരി 15 ആണ്..
പതിമൂന്ന് സംസ്ഥാനങ്ങളിലെ 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കുകയും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ ഏപ്രില്‍ മൂന്നിന് വിരമിക്കുകയും ചെയ്യുന്നതിനെ തുടര്‍ന്ന് ഒഴിവു വരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, തെലങ്കാന, രാജസ്ഥാന്‍, കര്‍ണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡിഷ, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.