ഫ്രാന്‍സിലെ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസം; സാധ്യതകളുടെ ലോകം തുറന്ന് ഫ്രഞ്ച് സര്‍ക്കാര്‍

ഫ്രാന്‍സിലെ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസം; സാധ്യതകളുടെ ലോകം തുറന്ന് ഫ്രഞ്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി അന്താരാഷ്ട്ര ക്ലാസുകള്‍ക്ക് തുടക്കം കുറിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. ഉന്നത പഠനത്തിന് ചേരുന്നതിന് മുന്‍പായി വിദ്യാര്‍ഥികള്‍ക്ക് ഫ്രഞ്ച് പഠനം എളുപ്പമാക്കുകയാണ് ക്ലാസിന്റെ ലക്ഷ്യം. എഞ്ചിനീയറിങ്, മാനേജ്മെന്റ്, സയന്‍സസ്, ഹ്യുമാനിറ്റീസ്, ആര്‍ട്ട്സ് എന്നീ വിഷങ്ങളില്‍ ബിരുദ വിദ്യാഭ്യാസം ചെയ്യുന്നവര്‍ക്കും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും ക്ലാസുകളുടെ ഭാഗമാകാം.

ഫ്രഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകള്‍ക്ക് ഇവ സഹായകമാകും. മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഫ്രഞ്ച് എംബസി സ്‌കോളര്‍ഷിപ്പുകളും നല്‍കും. www.classesinternationales.org എന്ന വെബ്‌സൈറ്റില്‍ 2024 മാര്‍ച്ച് 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. 2024 സെപ്റ്റംബര്‍ മുതലാകും ക്ലാസുകള്‍ ആരംഭിക്കുക.

2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലെ സര്‍വകലാശാലകളില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങളുടെ വിശാല ലോകം തുറന്ന് നല്‍കുന്നതില്‍ ഫ്രാന്‍സിന്റെ പ്രതിബദ്ധതയും അദേഹം ഊന്നിപ്പറഞ്ഞിരുന്നു. ഫ്രഞ്ച് അക്കാഡമിക് സ്‌കോളര്‍ഷിപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താവാണ് ഇന്ത്യ. പൂര്‍വ വിദ്യാര്‍ഥികള്‍ക്കായി അഞ്ച് വര്‍ഷത്തെ ഹ്രസ്വകാല ഷെങ്കന്‍ വിസ തുടങ്ങിയവ അവതരിപ്പിച്ചിരുന്നു.

റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തിയ വേളയിലാണ് ഇത്തരമൊരു പരിപാടി ആഹ്വാനം ചെയ്തത്. ഫ്രാന്‍സിന്റെ വിശാലമായ വിദ്യാഭ്യാസ സാധ്യതകള്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫ്രഞ്ച് എംബസി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.