ഗവര്‍ണറുടെ സുരക്ഷാ ചുമതല സി.ആര്‍.പി.എഫിന്; സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ

ഗവര്‍ണറുടെ സുരക്ഷാ ചുമതല സി.ആര്‍.പി.എഫിന്; സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിഗത സുരക്ഷ ഇനി സി.ആര്‍.പി.എഫിന്. ഇന്ന് രാജ്ഭവനില്‍ നടന്ന സുരക്ഷാ അവലോകന യോഗത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളില്‍ ധാരണയായത്. പൊലീസും സി.ആര്‍.പി.എഫും സംയുക്തമായി ചേര്‍ന്നാണ് സുരക്ഷ ഒരുക്കുന്നത്.

ഗവര്‍ണറുടെ എല്ലാ യാത്രകളിലും മുന്നിലും പിന്നിലുമുള്ള വാഹനങ്ങളില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ നിയോഗിക്കും. രാജ്ഭവന്റെ ഉള്ളിലും സുരക്ഷയൊരുക്കും. രാജ്ഭവന്റെ പ്രവേശന കവാടത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പൊലീസായിരിക്കും ഗവര്‍ണറുടെ യാത്രാ റൂട്ട് നിശ്ചയിക്കുന്നത്. മറ്റ് സുരക്ഷാ നടപടികളും പൊലീസ് തുടരും.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കൈമാറിയിരുന്നു. വര്‍ണറുടെയും രാജ്ഭവന്റെയും സുരക്ഷയ്ക്കായി സി.ആര്‍.പി.എഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവാണ് കൈമാറിയത്. സി.ആര്‍.പി.എഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്ക് ഒരുക്കുന്നത്.

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.