ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ ജോസഫിന്റെ ആത്മഹത്യ: പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ ജോസഫിന്റെ ആത്മഹത്യ: പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെതിരെ പഞ്ചായത്ത് പ്രമേയം പാസാക്കി

വയനാട്: ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെതിരെ സിപിഎം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് പ്രമേയം പാസാക്കി. പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചായത്ത് പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വാര്‍ത്തകള്‍ ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആരോപണം.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ ജീവിതം വഴി മുട്ടിയപ്പോഴാണ് ജോസഫ് ജീവനൊടുക്കിയത്. എന്നാല്‍ ഈ മരണത്തിന് പെന്‍ഷന്‍ കുടിശിക കാരണമായില്ലെന്ന് സ്ഥാപിക്കാനുളള ശ്രമത്തിലാണ് ധനമന്ത്രിയും സിപിഎം ഭരിക്കുന്ന ചകിട്ടപ്പാറ പഞ്ചായത്തും.

ജോസഫിനും മകള്‍ക്കുമുള്ള പെന്‍ഷന്‍ മുടങ്ങിയിട്ടില്ലെന്നും ഡിസംബര്‍ വരെയുള്ള പെന്‍ഷന്‍ നല്‍കിയിട്ടുണ്ടെന്നുമാണ് ധനമന്ത്രിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.