റോബിന്‍ ബസ് ഉടമ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: രണ്ട് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി

റോബിന്‍ ബസ് ഉടമ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: രണ്ട് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി

പത്തനംതിട്ട: റോബിന്‍ ബസ് ഉടമ ഗിരീഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി നല്‍കി രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ബസ് പരിശോധിക്കുന്നതിനിടയില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എംവിഐമാര്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കുകയും ചെയ്തു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി കൂടി രണ്ട് ദിവസം മുന്‍പ് ഗിരീഷ് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാവാം വധ ശ്രമത്തിന്റെ പേരില്‍ തന്റെ പേരിലെടുത്ത കേസെന്നാണ് അദേഹം പ്രതികരിച്ചത്.

ഉദ്യോഗസ്ഥരുടെ പരാതിയിന്മേല്‍ ഗിരീഷിനെ എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് ചോദ്യം ചെയ്യുന്നതിനായി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയും ചെയ്തു.

റോബിന്‍ ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മില്‍ നടക്കുന്ന നിയമ പോരാട്ടം തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടെന്നുളളതാണ് വാസ്തവം. വാഹനം പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്നതിനിടെയില്‍ പല പ്രാവശ്യം വഴി തടഞ്ഞ് പരിശോധനകള്‍ നടത്തിയത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയ്ക്കും ചര്‍ച്ചയ്ക്കും വഴിവെച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.