മലയാളിക്ക് അഭിമാനമായി സിസ്റ്റർ ലൂസി കുര്യൻ

മലയാളിക്ക് അഭിമാനമായി സിസ്റ്റർ ലൂസി കുര്യൻ

തെരുവിൽ ഉപേക്ഷിക്കപെട്ട സ്ത്രീകൾക്കും, കുട്ടികൾക്കും വയോധികർക്കും രണ്ടു പതിറ്റാണ്ടിലധികമായി അഭയമൊരുക്കുന്ന മലയാളി സന്യാസിനിയും ‘മാഹേർ’ സംഘടനയുടെ സ്ഥാപകയുമാണ് സിസ്റ്റർ ലൂസി കുര്യൻ. പ്രമുഖ ഓസ്ട്രിയൻ മാസികയായ ‘ഊം’ (OOOM) ‘ മാഗസിൻ രാജ്യാന്തരതലത്തിൽ നടത്തിയ വോട്ടെടുപ്പിൽ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് പേരിൽ ഒരാളായി സിസ്റ്റർ ലൂസി കുര്യനെ അഞ്ചാം തവണയും തിരഞ്ഞെടുത്തു. 2018, 2019, 2020, 2022 എന്നീ വർഷങ്ങളിലും സിസ്റ്ററിന് ഈ ബഹുമതി ലഭിച്ചിരുന്നു.

വിശക്കുന്ന കുട്ടികൾ, ആരോരുമില്ലാതെ തെരുവോരങ്ങളിൽ അലയുന്നവർ, ഭിക്ഷ യാചിക്കുന്നവർ, പരാശ്രയമില്ലാതെ ജീവിക്കുവാൻ നിർവാഹമില്ലാത്ത സ്ത്രീകൾ അങ്ങനെ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ട നിരവധി പേരുടെ അതിജീവനത്തിന്റെ അനുഭവങ്ങളാണ് മഹെറിൽ കൂടി സിസ്റ്റർ ലൂസി തുറന്നു കാട്ടുന്നത്.

ഹോളി ക്രോസ്സ് മഠത്തിൽ അംഗമെങ്കിലും മഠത്തിന്റെ അനുവാദത്തോടു കൂടി 'മഹേർ (അമ്മ വീട്) എന്ന പ്രസ്ഥാനം 1997 ൽ ആരംഭിച്ചു. അന്ന് ഒരു മഹേർ വീടുമായി ആരംഭിച്ച് 63 വീടുകൾ സ്ഥാപിച്ച 'മഹേർ' അതിന്റെ മനുഷ്യ നന്മയുടെ പ്രവർത്തനങ്ങൾ വിപുലമാക്കി. ഇതിൽ ആറ് വീടുകൾ അനാഥരായ പുരുഷന്മാർക്കായും സ്ഥാപിച്ചു. കേരളത്തിലും മഹേറിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. മഹാരാഷ്ട്രയിലെ പൂനയാണ് സംഘടനയുടെ ആസ്ഥാനം.

ആലംബഹീനരായ സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ ഇവർക്ക് മെഹർ ഭവനങ്ങളിൽ താമസമൊരുക്കുക, സ്വയം സഹായ ഗ്രൂപ്പുകൾ ഉണ്ടാക്കുക, സ്ത്രീ ശാക്തീകരണം, കൗൺസിലിങ് ക്ലാസുകൾ നൽകുക തുടങ്ങിയ ചില പ്രവർത്തനങ്ങൾ മാത്രം. മദ്യപാനിയായ ഭർത്താവ്, പൂർണ ഗർഭിണിയായ തന്റെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയപ്പോൾ, അത് കാണേണ്ടി വരുകയും ആ സ്ത്രീയെയും കുഞ്ഞിനേയും രക്ഷിക്കുവാൻ കഴിയാതെ വന്നതിന്റെയും കുറ്റബോധത്തിൽ നിന്നാണ് മെഹ്റിന്റെ തുടക്കമെന്ന് സിസ്റ്റർ ലൂസി പറഞ്ഞു. സിസ്റ്റർ ലൂസി കണ്ണൂർ കോളയാട് വാക്കാച്ചാലിൽ കുടുംബാംഗമാണ്. 'സ്‌നേഹം' ആണ് മഹേറിന്റെ മതം. എല്ലാ മതങ്ങളെയും മതവിശ്വാസികളെയും ഉൾകൊള്ളുന്നു. അവരുടെ എല്ലാ ആഘോഷങ്ങൾക്കും പ്രാധാന്യം നൽകുന്നു.

എറണാകുളം ജില്ലയിൽ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയിൽ നിരാലംബരായ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അമ്മവീട്, മുതിർന്ന പെൺകുട്ടികളുടെ മാഹേർ സ്‌നേഹകിരൺ, പുരുഷൻമാരുടെ മാഹേർ സ്‌നേഹകിരൺ, മാഹേർ സ്‌നേഹതീരം എന്നീ സംരക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

2017 ൽ സിസ്റ്റർ ലൂസി കുര്യൻ, ഇന്റർഫെയ്ത് അസോസിയേഷൻ ഫോർ സർവീസ് ടു ഹ്യൂമാനിറ്റി ആൻഡ് നേച്ചർ എന്ന സംഘടന പൂനെയിൽ സ്ഥാപിച്ചു. 68 ഭവനങ്ങളിലായി 2100 പേർക്ക് മാഹേർ അഭയം നൽകുന്നു. സംസ്ഥാന- ദേശീയ- അന്തർ ദേശീയ തലത്തിൽ 265 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. നിരാലംബരും നിരാശ്രയരുമായ 203 പെൺകുട്ടികളുടെ വിവാഹവും സിസ്റ്ററിന്റെ നേതൃത്വത്തിൽ മാഹേറിൽ നടത്തിയിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.