ബജറ്റവതരണം തുടങ്ങി; സമ്പദ് രംഗത്ത് പത്ത് വര്‍ഷത്തിനിടെ ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി ധനമന്ത്രി

ബജറ്റവതരണം തുടങ്ങി; സമ്പദ് രംഗത്ത് പത്ത് വര്‍ഷത്തിനിടെ ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി ധനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിച്ച് തുടങ്ങി. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാനത്തേതും നിര്‍മല സീതാരാമന്റെ ആറാമത്തേയും ബജറ്റാണിത്.

പത്ത് വര്‍ഷത്തിനിടെ സമ്പദ് രംഗത്ത് ഗുണപരമായ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് ധനമന്ത്രി ആമുഖമായി പറഞ്ഞു. സാമ്പത്തിക മേഖലയില്‍ നവോന്മേഷം വന്നതിനൊപ്പം തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവച്ചു.

ബജറ്റുമായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷമാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. 11.05 ന് ബജറ്റ് അവതരണം ആരംഭിച്ചു. രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് തൊട്ട് മുന്‍പുള്ള ബജറ്റില്‍ എന്തെല്ലാം ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

തിരഞ്ഞെടുപ്പിനുശേഷം വരുന്ന സര്‍ക്കാരാകും പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. അതേസമയം ഒന്നാം  മോഡി സര്‍ക്കാര്‍ 2019 ല്‍ ഇടക്കാല ബജറ്റിനു പകരം സമ്പൂര്‍ണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.