ഇന്ത്യന്‍ വിസാ അപേക്ഷകളില്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍

ഇന്ത്യന്‍ വിസാ അപേക്ഷകളില്‍ പുതിയ റെക്കോഡ്  സൃഷ്ടിച്ച് അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍

ന്യൂഡല്‍ഹി: വിസാ അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ 2023 ല്‍ പുതിയ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യയിലെ യു.എസ് കോണ്‍സുലാര്‍ വിഭാഗം. ഇന്ത്യയിലെ അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുകളും ചേര്‍ന്ന് 14 ലക്ഷത്തോളം യു.എസ് വിസകളാണ് കഴിഞ്ഞ വര്‍ഷം പരിഗണിച്ചത്. എല്ലാത്തരം വിസാ വിഭാഗങ്ങളിലും ആവശ്യക്കാരുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായിരുന്നു.

അമേരിക്കന്‍ സന്ദര്‍ശക വിസ അപ്പോയിന്റ്മെന്റിനായുള്ള കാത്തിരിപ്പ് സമയം 75 ശതമാനം കുറയ്ക്കാന്‍ ഇന്ത്യയിലെ യു.എസ് നയതന്ത്ര കാര്യാലയത്തിനായതായും ഇതു സംബന്ധിച്ച അറിയിപ്പില്‍ വ്യക്തമാക്കുന്നു.

2022 നെക്കാള്‍ 60 ശതമാനം അപേക്ഷകരടെ വര്‍ധനവുണ്ടായി. ലോകമെമ്പാടുമുള്ള യു.എസ് വിസ അപേക്ഷകരില്‍ പത്തില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ഏഴ് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം യു.എസ് സന്ദര്‍ശക വിസക്ക് അപേക്ഷിച്ചത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ യു.എസ് കോണ്‍സുലാര്‍ വിഭാഗം 1,40,000 ത്തോളം വിദ്യാര്‍ഥി വിസകളാണ് നല്‍കിയത്. ലോകത്ത് മറ്റേതൊരു രാജ്യത്തിനും നല്‍കിയതിനേക്കാള്‍ കൂടുതലാണിത്.

നിലവില്‍ ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നീ യു.എസ് കോണ്‍സുലേറ്റുകള്‍ ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥി വിസ പരിഗണിക്കുന്ന കേന്ദ്രങ്ങളായി മാറി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.