ക്രിസ്തുമസ് ബമ്പര്‍: 20 കോടിയുടെ ഭാഗ്യവാന്‍ പോണ്ടിച്ചേരി സ്വദേശി; ലോട്ടറി ഡയറക്ടറേറ്റില്‍ എത്തി ടിക്കറ്റ് കൈമാറി

ക്രിസ്തുമസ് ബമ്പര്‍: 20 കോടിയുടെ ഭാഗ്യവാന്‍  പോണ്ടിച്ചേരി സ്വദേശി;  ലോട്ടറി ഡയറക്ടറേറ്റില്‍ എത്തി ടിക്കറ്റ് കൈമാറി

തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവര്‍ഷ ബമ്പര്‍ നേടിയ ഇരുപത് കോടിയുടെ മഹാ ഭാഗ്യവാന്‍ പോണ്ടിച്ചേരി സ്വദേശി. മുപ്പത്തി മൂന്നുകാരനായ ഇയാള്‍ സമ്മാനര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തി.

ശബരിമല തീര്‍ഥാടനത്തിനെത്തിയപ്പോഴാണ് ബിസിനസുകാരനായ യുവാവ് ലോട്ടറി എടുത്തത്. പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കി.

പാലക്കാടുള്ള വിന്‍സ്റ്റാര്‍ ലോട്ടറി ഏജന്‍സി ഉടമ പി. ഷാജഹാന്‍ തിരുവനന്തപുരം സ്വദേശിക്ക് വിറ്റ ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ലക്ഷ്മി സെന്റര്‍ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകള്‍ വില്‍പന നടത്തിയത്.

45 ലക്ഷത്തോളം ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ ടിക്കറ്റുകളാണ് സംസ്ഥാനത്തുടനീളം വില്‍പ്പന നടന്നത്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഓണം ബമ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ബമ്പര്‍ ടിക്കറ്റാണ് ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍. ഒരു കോടി വീതം 20 പേര്‍ക്ക് ലഭിക്കുന്ന രണ്ടാം സമ്മാനവും ക്രിസ്തുമസ് ബമ്പറിനുണ്ടായിരുന്നു.

ഇരുപത് കോടിയുടെ സമ്മാനം ലഭിച്ചയാളുടെ അക്കൗണ്ടിലെത്തുന്നത് 12.60 കോടി രൂപയാണ്. 30 ശതമാനം നികുതി ഈടാക്കിയശേഷമാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിന് തുക കൈമാറുന്നത്. ഉയര്‍ന്ന സമ്മാനങ്ങള്‍ നേടുന്നവര്‍ കേന്ദ്ര സര്‍ക്കാര്‍ നികുതിയും നല്‍കണം. ബമ്പറിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ഏജന്റിന് രണ്ട് കോടി രൂപ കമ്മിഷനായി ലഭിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.