കൊച്ചി: നിങ്ങളുടെ സാംസ്‌കാരിക ആവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുതെന്ന അപേക്ഷയുമായി കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോല്‍സവത്തില്‍ 3500 രൂപ ടാക്‌സി കൂലി ചിലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാ കാവ്യത്തെക്കുറിച്ച് സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.
എന്റെ വില എന്ന തലക്കെട്ടില്‍ പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. എഴുത്തുകാരി എച്ച്. മുക്കുട്ടിയാണ് ചുള്ളിക്കാടിന്റെ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
കേരള ജനത എനിക്ക് നല്‍കുന്ന വില എന്താണെന്ന് ശരിക്കും മനസിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തിയതിയാണ്. അന്നേ ദിവസം രാവിലെ കുമാരനാശാന്റെ കരുണാ കാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി ക്ഷണിച്ചതനുസരിച്ച് ഞാന്‍ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ട് മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു. അന്‍പത് വര്‍ഷം ആശാന്‍ കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസിലാക്കിയ കാര്യങ്ങളാണ് പങ്കുവെച്ചത്.
പ്രതിഫലമായി എനിക്ക് നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. എറണാകുളത്ത് നിന്ന് തൃശൂര്‍ വരെ വാസ് ട്രാവല്‍സിന്റെ ടാക്സിക്ക് വെയ്റ്റിങ് ചാര്‍ജും ഡ്രൈവറുടെ ബാറ്റയുമടക്കം ചിലവായത് മൂവായിരത്തി അഞ്ഞൂറു രൂപയായിരുന്നു. 3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ച് താന്‍ നേടിയ പണത്തില്‍ നിന്നാണെന്നായിരുന്നെന്നാണ് അദേഹം പങ്കുവെച്ചത്.
മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളെ നിങ്ങളുടെ സാഹിത്യ അക്കാദമി വഴി എനിക്ക് നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്ന് മനസിലാക്കിത്തന്നതിന് നന്ദിയുണ്ടെന്നും അദേഹം പറഞ്ഞു. ഒരപേക്ഷയുണ്ടെന്ന് പറഞ്ഞ കവി എന്റെ ആയുസില്‍ നിന്ന് അവശേഷിക്കുന്ന് സമയം പിടിച്ചുപറിക്കരുതെന്നും എനിക്ക് വേറെ പണിയുണ്ടെന്നും കൂടി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.