കൊപ്പേൽ സെന്റ്. അൽഫോൻസാ ഇടവകക്ക് പുതിയ പാരീഷ് കൗൺസിൽ നേതൃത്വം

കൊപ്പേൽ സെന്റ്. അൽഫോൻസാ ഇടവകക്ക് പുതിയ പാരീഷ് കൗൺസിൽ നേതൃത്വം

കൊപ്പേൽ / ടെക്‌സാസ് : ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് അൽഫോൻസാ സീറോ മലബാര്‍ ദേവാലയത്തിന്റെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ ചുമതലയേറ്റു.

പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാലു കൈക്കാരന്മാരും വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും, സൺഡേസ്‌കൂൾ, മറ്റു ആത്മീയ സംഘടനകളെ പ്രതിനിധികരിച്ചു നോമിനേറ്റു ചെയ്തവരും ഉള്‍പ്പെട്ട ഇരുപത്തിമൂന്നുപേരാണ് പുതുതായി ചുമതലയേറ്റത്‌.

ജനുവരി10 -ന് വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു പുതിയ ട്രസ്റ്റിമാർ ചുമതലയേറ്റു. റവ. ഫാ. ജിമ്മി ഇടകളത്തൂർ സന്നിഹിതനായിരുന്നു.

റോബിൻ കുര്യൻ, ജോഷി കുര്യാക്കോസ്, റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ എന്നിവരാണ് ഇടവകയുടെ പുതിയ കൈക്കാരന്മാർ. സെബാസ്റ്റ്യൻ പോൾ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 

റവ. ഫാ. മാത്യുസ് കുര്യൻ മുൻ പാരീഷ് കൗണ്‍സിലിന്റെ പ്രവർത്തനങ്ങൾക്കു നന്ദി അറിയിക്കുകയും, പുതിയ കമ്മിറ്റി അംഗങ്ങൾക്ക് ആശംസകള്‍ നേരുകയും ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.