വത്തിക്കാന്‍: സിനഡാത്മകതയെ അധികരിച്ചുള്ള സിനഡ് സമ്മേളനത്തിന്റെ അവസാന ഘട്ടത്തിന് ഒരുക്കമായി ഇടവക വികാരിമാരായ വൈദികരുടെ ലോക സമ്മേളനം 2024 ഏപ്രില്‍ 28 മുതല്‍ മെയ് രണ്ട് വരെ റോമില്‍ നടക്കും.
കത്തോലിക്കാ മെത്രാന്‍ സംഘങ്ങളും പൗരസ്ത്യ കത്തോലിക്കാ സഭകളും തിരഞ്ഞെടുത്തയക്കുന്ന മുന്നൂറോളം വൈദികരായിരിക്കും ഇതില്‍ സംബന്ധിക്കുക. മെത്രാന്മാരുടെ സിനഡിന്റെ പൊതുകാര്യാലയവും വൈദികര്‍ക്കായുള്ള സംഘവും സംയുക്തമായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇത് ശ്രവണത്തിന്റെയും പ്രാര്‍ത്ഥനയുടെയും വിവേചിച്ചറിയലിന്റെയും ഒരു കൂടിക്കാഴ്ചയായിരിക്കുമെന്ന് സമ്മേളനത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു. മെത്രാന്മാരുടെ സിനഡിന്റെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സമ്മേളനത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഘട്ടം ഇക്കൊല്ലം ഒക്ടോബറില്‍ ആയിരിക്കും നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26