വീണ്ടും നൈജീരിയയിൽ നിന്ന് കണ്ണീർ വാർത്ത ; രണ്ട് വൈ​ദികരെകൂടി തട്ടിക്കൊണ്ടുപോയി; വിട്ടയക്കാൻ ആവശ്യപ്പെട്ട് സഭാനേതൃത്വം

വീണ്ടും നൈജീരിയയിൽ നിന്ന് കണ്ണീർ വാർത്ത ; രണ്ട് വൈ​ദികരെകൂടി തട്ടിക്കൊണ്ടുപോയി; വിട്ടയക്കാൻ ആവശ്യപ്പെട്ട് സഭാനേതൃത്വം

അബുജ: നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ പതിവാകുന്നു. ഫെബ്രുവരി ഒന്നിന് നൈജീരിയയിൽ നിന്ന് രണ്ട് പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തു വരുന്നത്.

കോൺഗ്രിഗേഷൻ ഓഫ് മിഷനറീസ് സൺസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി (സിഎംഎഫ്) റെക്ടർ ഫാദർ‌ കെന്നത്ത് കൻവ, സെൻ്റ് വിൻസെൻ്റ് ഡി പോൾ ഫിയർ ഇടവക വികാരി ഫാദർ ജൂഡ് നവാച്ചുക്വു എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇടവക റെക്‌റ്ററിയിൽ വെച്ചാണ് നവാചുകുവിനെ തട്ടിക്കൊണ്ടുപോയത്.

പങ്ക്‌ഷിൻ രൂപതയിലെ ഇടവകയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് പുരോഹിതന്മാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഫാദർ ഡൊമിനിക് ഉക്‌പോങ് രം​ഗത്തെത്തി. അവരുടെ സുരക്ഷിതത്വത്തിനും അടിമത്തത്തിൽ നിന്നുള്ള മോചനത്തിനുമായി ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങളുടെ പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു. പരിശുദ്ധ കന്യകാമറിയം തൻ്റെ വിമലഹൃദയത്തിൻ്റെ മക്കൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെയെന്ന് ഫാദർ ഡൊമനിക് പറഞ്ഞു.

വിവേചനരഹിതമായ ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ നൈജിരിയയിൽ തുടർക്കഥയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയെ ഒരു ഇസ്ലാമിക രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് കുടിയിറപ്പെടുകയും അതിക്രൂരമായി തലയറുക്കപ്പെട്ടും വെടിയേറ്റുമൊക്കെ കൊല്ലപ്പെടേണ്ടി വരുന്ന ജനതയുടെ ദുരിത വേദന നൈജീരിയയിലെ മെത്രാനായ വിൽഫ്രഡ് അനാഗ്‌ബെ പങ്കിട്ടിരുന്നു. നിലവിൽ 86 ദശലക്ഷത്തിലധികം ജനങ്ങൾ താമസിക്കുന്ന നൈജീരിയയിലെ ക്രിസ്ത്യാനികൾ വരും വർഷങ്ങളിൽ അപ്രത്യക്ഷമാകുമോയെന്ന ആശങ്കയും ബിഷപ്പ് അനാഗ്‌ബെ പങ്കിട്ടു. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, പീഡനങ്ങൾ, തീവെയ്പ്പ് എന്നിവയിലൂടെ തീവ്ര ഇസ്ലാമിസ്റ്റുകൾ ക്രൈസ്തവരെ വേട്ടയാടുകയണ്.

"2023 ഏപ്രിലിൽ ഒരു പ്രാഥമിക വിദ്യാലയത്തിൽ 43 കത്തോലിക്കരെ കൊലപ്പെടുത്തിയ ദുഖവെള്ളി ആക്രമണം പോലുള്ള കൂട്ടക്കൊലകൾ തൻ്റെ രൂപതയിൽ സാധാരണമായിരിക്കുന്നു. മകുർദി രൂപത മാത്രമല്ല ഈ ആക്രമണങ്ങൾ നേരിടുന്നത്. ഡിസംബർ 23 മുതൽ 25 വരെയുള്ള മൂന്നു ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 200 ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു."

ക്രൂരമായി കൊല ചെയ്യപ്പെട്ട പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും കുഞ്ഞുങ്ങളുടെയും നിരവധി ചിത്രങ്ങൾ ബിഷപ്പ് അനഗ്‌ബെ തെളിവായി കാണിച്ചു. ആക്രമണങ്ങളെ അതിജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളവും സ്ഥിതി അത്ര മെച്ചമല്ല. നൈജീരിയയിലുടനീളമുള്ള കൂറ്റൻ ക്യാമ്പുകളിലാണ് ഏകദേശം മൂന്ന് ദശലക്ഷം അഭയാർത്ഥികളും കുടിയിറക്കപ്പെട്ടവരും (ഐഡിപികൾ) താമസിക്കുന്നത്. കൊല്ലപ്പെടുമെന്ന ഭയത്താൽ തകർന്ന വീടുകളിലേക്ക് മടങ്ങാൻ അവർക്ക് ഭയമാണ്. ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ അവരുടെ സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി ഏറ്റവും ദരിദ്രമായ അവസ്ഥയിൽ കഴിയുന്നുണ്ടെന്ന് ബിഷപ്പ് അനഗ്ബെ കത്തോലിക്ക ന്യൂസ്‌ ഏജൻസിക്ക് നൽകിയ
അഭിമുഖത്തിനിടെ ഓർമ്മിപ്പിച്ചു.

കൂടുതൽ വായനയ്ക്ക്
ശവപ്പറമ്പായി നൈജീരിയ; കഴിഞ്ഞ 12 മാസത്തിനിടെ കൊല്ലപ്പെട്ടത് 5000ത്തിലധികം ക്രിസ്ത്യാനികൾ; ആശങ്ക പങ്കിട്ട് നൈജീരിയയിലെ മെത്രാൻ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.