റായ്പൂര്‍: ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ഡിയോ സായിയുടെ ആരോപണത്തിനെതിരെ ക്രൈസ്തവ സമൂഹം. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെ മതപരിവര്‍ത്തനമാണ് ക്രൈസ്തവര്‍ നടത്തുന്നതെന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
മുഖ്യമന്ത്രിയുടെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് റായ്പൂര്‍ അതിരൂപതയുടെ വികാരി ജനറലായ ഫാ. സെബാസ്റ്റ്യന്‍ പൂമറ്റം പറഞ്ഞു. യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെ ന്യൂനപക്ഷ സമുദായത്തിനെതിരെ ഇത്രയും പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തി ആരോപണം ഉന്നയിക്കുന്നത് പ്രതീക്ഷിക്കാത്ത കാര്യമാണെന്നും അദേഹം പറഞ്ഞു.
ക്രൈസ്തവ മിഷണറിമാര്‍ പാവപ്പെട്ട ആദിവാസി സമൂഹങ്ങള്‍ക്കിടയില്‍ അവരുടെ വിദ്യാഭ്യാസ, ആരോഗ്യ കാര്യങ്ങള്‍ക്ക് വേണ്ടി ഇടപെടുന്നത് നിഷേധിക്കാന്‍ സാധിക്കാത്ത വസ്തുതയാണ്. എന്നാല്‍ അവരെ മതപരിവര്‍ത്തനം നടത്തുകയാണ് എന്ന് പറയുന്നത് അബദ്ധവും നിരാശാജനകവും ആയ ആരോപണമാണ്.
ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന ഒരു സ്ഥാപനത്തിലാണ് മുഖ്യമന്ത്രി പഠിച്ചതെങ്കിലും ഇപ്പോഴും അദേഹം സ്വന്തം വിശ്വാസം തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരി 28 ന് തലസ്ഥാനമായ റായ്പൂരില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം എന്ന സംഘടനയുടെ കണക്ക് പ്രകാരം 2022 ല്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമ സംഭവങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് ത്തീസ്ഗഡിന്. ഒന്നാം സ്ഥാനം യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായുള്ള ഉത്തര്‍പ്രദേശിനാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.