ലോക്സഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ആലപ്പുഴയിലും കണ്ണൂരിലും പുതുമുഖങ്ങള്‍; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാലംഗ ഉപസമിതി

ലോക്സഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് ആലപ്പുഴയിലും കണ്ണൂരിലും പുതുമുഖങ്ങള്‍; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാലംഗ ഉപസമിതി

തൃശൂര്‍: ആസന്നമായ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ട് മണഡലങ്ങളില്‍ പുതുമുഖങ്ങളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ.

ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ അങ്കത്തിനാറക്കാനാണ് ഇന്ന് തൃശൂരില്‍ ചേര്‍ന്ന കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തീരുമാനമായത്. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും സൂചനയുണ്ട്.

സംസ്ഥാനത്തെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാലംഗ ഉപസമിതിയെ രൂപീകരിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ എം.എം ഹസന്‍, രമേശ് ചെന്നിത്തല എന്നിവരാണ് ഉപസമിതി അംഗങ്ങള്‍.

സിറ്റിങ് എംപിമാരുമായി ഉപസമിതി കൂടിക്കാഴ്ച നടത്തും. ഓരോ ജില്ലയിലെയും പ്രധാന ഭാരവാഹികളുമായും ചര്‍ച്ച നടത്തും. മണ്ഡലങ്ങളില്‍ ജയസാധ്യത കുറവുള്ള എംപിമാരെ മാറ്റുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി സൂക്ഷ്മമായി പരിശോധിക്കും.

സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും യോഗത്തില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.