പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മാറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കായി സംസ്ഥാന ബജറ്റില്‍ 73 കോടി രൂപ വിലയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റവതരണ വേളയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി 'മാര്‍ഗദീപം' എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും. ഇതിനായി തുക വകയിരുത്തി. 
മുന്നോക്ക വികസന കോര്‍പ്പറേഷന് 35 കോടിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടിയും അംഗന്‍വാടി  ജീവനക്കാര്‍ക്കുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്കായി 1.2 കോടിയും ബജറ്റില്‍ വകയിരുത്തി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബജറ്റില്‍ നേരിയ ആശ്വാസം. ഡിഎ കുടിശികയില്‍ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തില്‍ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മാറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. 
ഭൂമിയുടെ ഫെയര്‍വാല്യു കുറ്റമറ്റ രീതിയില്‍ പരിഷ്‌കരിക്കും. ഭൂമിയുടെ വിനിയോഗത്തിന് അനുസരിച്ച് നികുതി നടപ്പാക്കും. സര്‍ക്കാര്‍ ഭൂമിയിലെ പാട്ടത്തുക പിരിക്കാനും കാലാവധി കഴിഞ്ഞ ഭൂമി തിരിച്ച് പിടിക്കാനും തീരുമാനിച്ചു.
പാട്ടത്തിന് നല്‍കുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഏര്‍പ്പെടുത്തും. കേരള മുദ്ര പത്ര നിയമത്തില്‍ ഭേദഗതി വരുത്തും. ഇതുവഴി പ്രതിവര്‍ഷം 40 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു. അധിക വിഭവ സമാഹരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകള്‍ കൂടും.  പ്രതിവര്‍ഷം 50 കോടിയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്.
സ്വന്തമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നവരുടെ തീരുവ യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചു. നേരത്തേ യൂണിറ്റിന് 1.2 പൈസ ആയിരുന്നു. മദ്യ വില വീണ്ടും കൂടും. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗല്‍വനേജ്  ഫീസിനത്തില്‍ 200 കോടി സമാഹരിക്കുമെന്നും  രണ്ടര മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി.
ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. നാളെ മുതല്‍ 11 വരെ സഭ ചേരില്ല. 12 മുതല്‍ 15 വരെയാണ് ബജറ്റ് ചര്‍ച്ച.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.