സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണിപ്പോള്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള വാര്‍ത്തകളും ദൃശ്യങ്ങളുമൊക്കെ വളരെ വേഗത്തില്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. വ്യത്യസ്തങ്ങളായ ഓരോ സന്ദേശങ്ങളാണ് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ ദൃശ്യങ്ങളും പകരുന്നത്.
സ്വന്തം ജീവന്‍ പോലും പണയെവെച്ച് മുത്തശ്ശിയുടെ ജീവന്‍ രക്ഷിച്ച ഒരു ബാലന്റെ വീഡിയോ ശ്രദ്ധ നേടുകയാണ് സൈബര്‍ ഇടങ്ങളില്‍. വീണ്ടും വീണ്ടും ആക്രമിക്കാനെത്തുന്ന കാളയെ വകവയ്ക്കാതെ മുത്തശ്ശിയെ രക്ഷപ്പെടുത്തുകയായിരുന്നു ഈ ബാലന്‍. സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ ദൃശ്യങ്ങള്‍.
ഹരിയാനയിലെ മഹേന്ദ്രബാഗില്‍ നിന്നുള്‌ലതാണ് ഈ വീഡിയോ. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാഴ്ചക്കാരുടെ പോലും നെഞ്ചിടിപ്പേറ്റുന്നു. അപകടകാരിയായ കാളയില്‍ നിന്നും അതിസാഹസികമായാണ് ബാലന്‍ മുത്തശ്ശിയെ രക്ഷിക്കുന്നത്.
സംഭവം ഇങ്ങനെ: പ്രായമേറിയ സ്ത്രീ ഒരു വഴിയിലൂടെ നടന്നു വരികയാണ്. ചുറ്റും വീടുകളുമുണ്ട്. എന്നാല്‍ പെട്ടെന്ന് ഒരു കാള മുത്തശ്ശിയെ ആക്രമിക്കുകയായിരുന്നു. അവര്‍ നിലത്തു വീണു. ഇതു കണ്ട ബാലന്‍ അരികിലേക്ക് ഓടി വന്നു. എന്നാല്‍ മുത്തശ്ശിയുടെ അരികിലെത്തിയപ്പോഴേക്കും ബാലനേയും കാള കുത്തി മറിച്ചിട്ടു. ഭയന്നിട്ടും പിന്തിരി#്ഞു പോകാതെ ആ ബാലന്‍ മുത്തശ്ശിയെ എടുത്തു. സമിപത്തേക്കായി നടന്നപ്പോഴേക്കും കാള വീണ്ടും ആക്രമിച്ചു. ഇതോടെ രണ്ടുപേരും നിലത്തേക്ക് വീണു.
അടുത്തുള്ള വീടുകളില്‍ നിന്നും ആളുകള്‍ വടിയുമായെത്തി കാളയെ വിരട്ടിയോടിക്കാന്‍ ശ്രമം നടത്തി. ഇതിനിടെയാണ് ഒരാള്‍ എത്തി മുത്തശ്ശിയെയും ബാലനേയും എഴുന്നേല്‍പ്പിച്ചത്. കാളയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം സ്വന്തം ജീവന്‍ പോലും പണയം വെച്ച് മുത്തശ്ശിയെ രക്ഷിക്കാന്‍ തയാറായ ബാലനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. നിരവധിപ്പേര്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഭയപ്പെടുത്തുന്ന സാഹചര്യത്തിലും കുട്ടി കൈവിടാത്ത ധൈര്യത്തെ പ്രശംസിക്കുകയാണ് പലരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.