ബഹിരാകാശ യാത്രയ്ക്കിടെ വിര്‍ജിന്‍ ഗാലക്ടികിന്റെ പിന്‍ ഊരിപ്പോയി; ഫെഡറല്‍ ഏവിയേഷന്‍ അന്വേഷണം തുടങ്ങി

ബഹിരാകാശ യാത്രയ്ക്കിടെ വിര്‍ജിന്‍ ഗാലക്ടികിന്റെ പിന്‍ ഊരിപ്പോയി; ഫെഡറല്‍ ഏവിയേഷന്‍ അന്വേഷണം തുടങ്ങി

ഹിരാകാശ യാത്രയ്ക്കിടെ വിര്‍ജിന്‍ ഗാലക്ടികിന്റെ സ്പേസ് പ്ലെയിനിലെ പിന്‍ ഊരിപ്പോയി. അടുത്തിടെ നടന്ന ഒരു വിക്ഷേപണത്തിനിടെ ആകാശത്ത് വെച്ചാണ് പിന്‍ ഊരിയത്. കമ്പനി തന്നെയാണ് ഇക്കാര്യമറിയിച്ചത്. എന്നാല്‍ കരണമെന്തന്ന് വ്യക്തമാക്കിയിട്ടില്ല.

വിഎസ്എസ് യുണിറ്റി എന്ന സ്പേസ് പ്ലെയിനിനേയും അതിനെ നിശ്ചിത ഉയരത്തില്‍ വരെ കൊണ്ടു പോവുന്ന കാരിയര്‍ വിമാനമായ വിഎംഎസ് ഈവിനേയും ചേര്‍ത്ത് നിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന പിന്‍ ആണിത്.

എന്നാല്‍ വിക്ഷേപണത്തിനിടെ സ്പേസ് പ്ലെയിനിന്റെ ഭാരം പിന്നിന് വരില്ലെന്നും അതിനാല്‍ പിന്‍ ഊരിപ്പോയത് വാഹനത്തിനോ യാത്രക്കാര്‍ക്കോ യാതൊരു വിധ ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്നും കമ്പനി അറിയിച്ചു.

ആകാശത്ത് വെച്ചാണ് കാരിയര്‍ വിമാനവും യൂണിറ്റി സ്പേസ് പ്ലെയിനും വേര്‍പെടുക. ഇതിന് ശേഷം യാത്രികരുള്ള സ്പേസ് പ്ലെയിനിലെ ബൂസ്റ്ററുകള്‍ പ്രവര്‍ത്തിക്കുകയും യാത്ര തുടരുകയും ചെയ്യും. സ്പേസ് പ്ലെയിന്‍ വേര്‍പെട്ടതിന് ശേഷമാണ് പിന്‍ ഊരിപ്പോയത് എന്ന് കമ്പനി പറയുന്നു. ഈ സമയം പിന്നുകൊണ്ട് യാതൊരു ഉപയോഗവുമില്ല.

യാത്രയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഈ പ്രശ്നം ശ്രദ്ധില്‍ പെട്ടത്. തുടര്‍ന്ന് ജനുവരി 31 ന് വിവരം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനെ അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. 2023 ലാണ് വിര്‍ജിന്‍ ഗാലക്ടിക് വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകള്‍ ആരംഭിച്ചത്. ഇതുവരെ ആറ് യാത്രകള്‍ കമ്പനി നടത്തിയിട്ടുണ്ട്.

മുമ്പും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 ല്‍ കമ്പനി മേധാവി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഉള്‍പ്പടുന്ന സംഘം നടത്തിയ യാത്രയ്ക്കിടെ വിമാനം നിശ്ചിത സഞ്ചാര പഥത്തില്‍ നിന്ന് മാറി സഞ്ചരിച്ചിരുന്നു. 2014 ല്‍ സ്പേസ് പ്ലെയിന്‍ അപകടത്തില്‍ പെട്ട് ഒരു ടെസ്റ്റ് പൈലറ്റ് കൊല്ലപ്പെടുകയും മറ്റൊരു പൈലറ്റിന് പരിക്കേല്‍ക്കുകയും ചെയ്തു.

ഏപ്രിലിനും ജൂണിനും ഇടയില്‍ അടുത്ത ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുകയാണ് വിര്‍ജിന്‍ ഗാലക്ടിക്. പിന്‍ ഊരിപ്പോയ സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷമേ അതിനുള്ള അനുമതി ലഭിക്കൂ.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.